കേരളത്തിൽ വൻ പ്രമാദമായ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തുന്നു.
Ernakulam , 18 ജൂണ് (H.S.) കേരളത്തിൽ വൻ പ്രമാദമായ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തുന്നു. കൊച്ചി, കൊല്ലം, തിരുവനന്തപുരം, കാസര്കോട് എന്നീ ജില്ലകളിലെ പ്രമുഖ സ്വകാര്
KERALA ORGAN SMUGGLING CASE


Ernakulam , 18 ജൂണ് (H.S.)

കേരളത്തിൽ വൻ പ്രമാദമായ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തുന്നു. കൊച്ചി, കൊല്ലം, തിരുവനന്തപുരം, കാസര്കോട് എന്നീ ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. അവയവക്കടത്ത് കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കൽ ടൂറിസം സ്ഥാപനത്തിൻ്റെ ഉടമയുമായ നജീബിൻ്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.

അനധികൃത അവയവക്കടത്തുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഈ നിർണായക നീക്കം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രമുഖ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.

അവയവമാറ്റ ശസ്ത്രക്രിയകളുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ആശുപത്രി അധികൃതരുടെയോ ചില ഡോക്ടർമാരുടെയോ പങ്കാളിത്തം ഇതിലുണ്ടോയെന്നും കേന്ദ്ര ഏജൻസി പരിശോധിച്ചുവരികയാണ്. പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് സൂചന.

നജീബിൻ്റെ അക്കൗണ്ടിലേക്ക് എത്തിയ കോടികൾ

നജീബിൻ്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം ഒഴുകിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് നജീബിൻ്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വലിയ തുക കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും റിപ്പോര്ട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി വളരെ ആസൂത്രിതമായാണ് ഈ മാഫിയ കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി കുറഞ്ഞ തുക നൽകിയാണ് ഇവരുടെ അവയവങ്ങൾ സംഘം കൈക്കലാക്കിയിരുന്നത്. ഇതേ അവയവങ്ങൾ ആവശ്യക്കാരിൽ നിന്ന് കോടികൾ വാങ്ങി മറിച്ചുവിറ്റു. അവയവദാനത്തിനുള്ള നിയമപരമായ തടസ്സങ്ങൾ മറികടക്കാൻ എംഎൽഎമാർ, എംപിമാർ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ലെറ്റർഹെഡുകളും സീലുകളും വരെ ഇവർ നിർമ്മിച്ചിരുന്നു.

അന്വേഷണം ആശുപത്രികളിലേക്ക്

സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കും അറസ്റ്റുകൾക്കും പിന്നാലെയാണ് ഇപ്പോൾ ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് ഏറ്റെടുത്തിരിക്കുന്നത്. അവയവക്കച്ചവട മാഫിയയുമായി ഏതൊക്കെ വൻകിട ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ ഇഡിയുടെ ചോദ്യം ചെയ്യലിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.

അവയവക്കടത്തിൻ്റെ അണിയറക്കഥകൾ; എംഎൽഎമാരുടെയും ഡോക്ടർമാരുടെയും പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ്!

അവയവക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പാവപ്പെട്ട അവയവദാതാക്കൾക്കും പണക്കാരായ സ്വീകർത്താക്കൾക്കും ആശുപത്രികൾക്കും ഇടയിൽ ഇടനിലക്കാരായി നിന്ന് കോടിക്കണക്കിന് രൂപയാണ് ഈ മാഫിയ സംഘം കൊയ്ത്. ഈ വൻ സാമ്പത്തിക തട്ടിപ്പിൻ്റെ പശ്ചാത്തലത്തിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുലർച്ചെ 6 മണിക്ക് തുടങ്ങിയ മിന്നൽ ഓപ്പറേഷൻ

കേസിലെ പ്രധാന സൂത്രധാരനായ നജീബുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് സംശയിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചായിരുന്നു ഇഡിയുടെ നീക്കം. കൊച്ചിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് ഇഡി ഒരേസമയം റെയ്ഡ് ആരംഭിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കൽ രേഖകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.

നിയമങ്ങളെ കാറ്റിൽപ്പറത്തിയ 'വ്യാജ' സാമ്രാജ്യം

കേരളത്തിൽ അവയവദാനം നടത്തണമെങ്കിൽ പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ഡോക്ടർമാർ, ജനപ്രതിനിധികൾ (എംഎൽഎ, എംപി) എന്നിവരുടെ കർശനമായ പരിശോധനകളും അനുമതിപത്രങ്ങളും ആവശ്യമാണ്. എന്നാൽ ഈ സങ്കീർണ്ണമായ നിയമങ്ങളെയെല്ലാം മറികടക്കാൻ മാഫിയ സംഘം വൻതോതിൽ വ്യാജരേഖകൾ ചമച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതൽ സജീവം: കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സംഘം കേരളത്തിലുടനീളം വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്.വ്യാജ ലെറ്റർഹെഡുകളും സീലുകളും: കൊച്ചിയിലെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ വ്യാജ ലെറ്റർഹെഡുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, പ്രമുഖ എംഎൽഎമാരുടെയും എംപിമാരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിലുള്ള ശുപാർശ കത്തുകൾ എന്നിവ ഇവർ വ്യാജമായി നിർമ്മിച്ചു.ഡോക്ടർമാരുടെ ഒപ്പ് ദുരുപയോഗം ചെയ്തു: പ്രശസ്തരായ പല ഡോക്ടർമാരുടെയും വ്യാജ ഒപ്പും ശുപാർശ കത്തുകളും നിർമ്മിച്ചാണ് ഇവർ ആശുപത്രി അധികൃതരെപ്പോലും പറ്റിച്ചത്.വലക്കണ്ണികൾ സംസ്ഥാന വ്യാപകം

കേരളത്തിലുടനീളം ശൃംഖലയുള്ള ഈ മാഫിയക്കെതിരെ നിലവിൽ വിവിധ ജില്ലകളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ വച്ച് പൊലീസ് പിടികൂടിയ കാസർകോട് സ്വദേശിയായ നജീബാണ് ഈ റാക്കറ്റിൻ്റെ പ്രധാന തലവൻ. നജീബിൽ നിന്നും മറ്റ് പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രമുഖ ആശുപത്രികളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News