പിഎം ശ്രീയിൽ സർക്കാർ നിലപാടിനെ വിമർശിച്ച് കെഎസ്യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ.
Kasaragod , 18 ജൂണ് (H.S.) പിഎം ശ്രീയിൽ സർക്കാർ നിലപാടിനെ വിമർശിച്ച് കെഎസ്യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ. പിഎം ശ്രീയിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്നുമെന്നും സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമാ
KSU  LEADER JAWAD PUTHUR


Kasaragod , 18 ജൂണ് (H.S.)

പിഎം ശ്രീയിൽ സർക്കാർ നിലപാടിനെ വിമർശിച്ച് കെഎസ്യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ. പിഎം ശ്രീയിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്നുമെന്നും സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നും ജവാദ് പുത്തൂർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

എൽഡിഎഫ് സർക്കാറിൻ്റെ തീരുമാനങ്ങളെ പ്രതിരോധിച്ചവരാണ് കെഎസ്യുവെന്നും നിലപാടിൽ പിന്നോട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. കേരളത്തിൻ്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും വിദ്യാർത്ഥി സമൂഹത്തിൻ്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെ എസ് യു കാസർകോട് സംഘടിപ്പിച്ച പ്രതിഷേധ ചിത്രം കൂടി ജവാദ് ഫേസ് ബുക്കിൽ പങ്ക് വച്ചു. പിഎം ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാരിനെയും കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെയും വിമർശിച്ച് കൊണ്ടായിരുന്നു ജവാദ് പുത്തൂരിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

പിഎം ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം. കേരളത്തിൻ്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.

മുൻ എൽ.ഡി.എഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല.

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ് സർക്കാരിനാണ്. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാരിൻ്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിൻ്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്.

കേരളത്തിൻ്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. വിദ്യാർത്ഥി സമൂഹത്തിൻ്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിദ്യാഭ്യാസവും സ്വയംഭരണവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്ന മുൻ കാലങ്ങളിൽ കെഎസ്യുവും കോൺഗ്രസും എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജവാദ് പുത്തൂർ ഫേസ് ബുക്കിൽ കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News