ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ച് എസ്ഐടി
Kochi. 18 ജൂണ്‍ (H.S.) കൊച്ചി* : ശബിരമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തിൽ നിന്നും സാംപിൾ ശേഖരിച്ച കാര‍്യം റിപ്പോ
kerala high court


Kochi. 18 ജൂണ്‍ (H.S.)

കൊച്ചി* : ശബിരമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തിൽ നിന്നും സാംപിൾ ശേഖരിച്ച കാര‍്യം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.

കേസിൽ തൊണ്ടിമുതൽ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം ആയിരിക്കും നിർണായകമാകുക. നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർ‌ട്ട് സമർപ്പിച്ചിരുന്നു. എസ്ഐടിയുടെ റിപ്പോർ‌ട്ട് പരിശോധിച്ച ശേഷമായിരിക്കും ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.

---------------

Hindusthan Samachar / Sreejith S


Latest News