Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ജൂണ്‍ (H.S.)
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതില്‍ വലിയ തിരിച്ചടി നേരിട്ട് സര്‍ക്കാര്‍. ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ വിശദീകരിച്ചത്.
പകര്‍ച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നില്‍ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. റീന 15ദിവസം അവധി ചോദിച്ചിരുന്നു എന്നായിരുന്നു സ്ഥലമാറ്റ ഉത്തരവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടര ദിവസത്തെ അവധി നാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് ഡിഎച്ച്എസ് വ്യക്തമാക്കി. ഇതോടെ 15 ദിവസത്തെ അവധിയുടെ കാര്യം മാറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ശബരിമലയിലേക്ക് ഡോക്ടര്‍മാരുടെ സേവനം വിട്ട് നല്‍കില്ലെന്ന് കത്തെഴുതിയതാണ് നടപടിക്ക് കാരണം എന്ന് വ്യക്താക്കി. വേണ്ടിയുള്ള കൂടിയാലോചനകള്‍ ഇല്ലാതെ ഇത്തരമൊരു നടപടി തെറ്റാണെന്ന് മന്ത്രിയും പറഞ്ഞിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണല്‍ (ഫാമിലി വെല്‍ഫെയര്‍) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
---------------
Hindusthan Samachar / Sreejith S