Enter your Email Address to subscribe to our newsletters

Chennai, 18 ജൂണ്‍ (H.S.)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിജയ്‌സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതി.യ ഡാമിനായി കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയും. തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. 2014ല്‍ സുപ്രീം കോടതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് ഉത്തരവിടുകയും, അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് വീണ്ടും 152 അടിയായി ഉയര്‍ത്താമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികള്‍ ചെയ്യാനുള്ള അനുമതി നിഷേധിക്കുന്നത് തുടരുന്നതോടൊപ്പം, പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ കേരള സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമത്തെ തടയാന്‍ ഈ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുമായി നടപടികള്‍ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന
തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ നടപടികള്‍ ആരംഭിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാര്‍ട്ടിയാണ് ടിവികെ. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
മുന്‍ സര്‍ക്കാര്‍ ലഹരിയൊഴുക്ക് തടഞ്ഞില്ലെന്ന് നയപ്രഖ്യാപനത്തില്‍ ഡിഎംകെയ്‌ക്കെതിരെ കുറ്റപ്പെടുത്തലുണ്ട്. കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം ലഹരിയൊഴുക്കാണ്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം വായിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാടാണ് തങ്ങള്‍ക്കെന്നും ടിവികെ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Sreejith S