ആത്മഹത്യ ചെയ്ത് നീറ്റ് പരീക്ഷാര്ഥിക്ക് ഒരുകോടി വീതം നഷ്ടപരിഹാരം നല്കണം; അഭിജീത് ദീപ്കെ
Mumbai, 18 ജൂണ്‍ (H.S.) നീറ്റ് പരീക്ഷയില്‍ ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ വിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോക്രോച്ച് ജനതാപാര്‍ട്ടി (സി.ജെ.പി.) സ്ഥാപകന്‍ അഭിജീത് ദീപ്കെ.കഴിഞ്ഞമാസം നാഗ്പുരില്‍ ആത്മഹത്യച
cjp


Mumbai, 18 ജൂണ്‍ (H.S.)

നീറ്റ് പരീക്ഷയില്‍ ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ വിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോക്രോച്ച് ജനതാപാര്‍ട്ടി (സി.ജെ.പി.) സ്ഥാപകന്‍ അഭിജീത് ദീപ്കെ.കഴിഞ്ഞമാസം നാഗ്പുരില്‍ ആത്മഹത്യചെയ്ത നീറ്റ് പരീക്ഷാര്‍ഥി ആകാന്‍ക്ഷ ചതുര്‍വേദിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അഭിജീത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പരാജയമാണ് ആത്മഹത്യക്കു കാരണമെന്ന് സംവിധാന്‍ സ്‌ക്വയറില്‍ സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ദിപ്കെ പറഞ്ഞു.

മേയില്‍നടന്ന പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആകാന്‍ക്ഷ മരിച്ചത്. അവരുടെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തയ്യാറായില്ല. മുഖ്യമന്ത്രി ഫോണ്‍ വിളിക്കുകപോലും ചെയ്യാതിരുന്നത് ലജ്ജാകരമാണ് -ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിനുമുന്‍പ് നാഗ്പുരിലെ പാണ്ഡ്രബോദി പ്രദേശത്തെ ആകാന്‍ക്ഷയുടെ വീട്ടില്‍ ദീപ്കെ എത്തുകയും മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News