Enter your Email Address to subscribe to our newsletters

Bhilwara, 19 ജൂണ് (H.S.)
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഭിൽവാരയിൽ വൻ ഓപ്പറേഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒരു സംഘം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നീറ്റ് യുജി പുനഃപരീക്ഷ ചോദ്യ പേപ്പറുകള് പ്രചരിപ്പിച്ചിരുന്നു. അതിൻ്റെ ഭാഗമായായിരുന്നു പൊലീസ് നടപടി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ റീ നീറ്റ് ചോദ്യപേപ്പറുകൾ വിറ്റതിന് രാജസ്ഥാനിലെ ഭിൽവാരയില് നടത്തിയ അന്വേഷണത്തില് വ്യാജ ചോദ്യ പേപ്പറുകൾ വിൽക്കുകയും വിദ്യാർഥികളെ കബളിപ്പിക്കുകയും ചെയ്ത ആകാശ് മീന എന്ന യുവാവിനെ പ്രതാപ് നഗർ പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ചുരു ജില്ലയിലെ റാവത്സർ കുജാല സ്വദേശിയാണ്
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി
നീറ്റ് പുനഃപരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ നടപ്പടികളാണ് വിവിധ ഭാഗങ്ങളായി പൊലീസും ഭരണകൂടവും നടപ്പിലാക്കിയത്. ഈ നടപടികളുടെ ഭാഗമായി എസ്പി ഓഫീസിലെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് 'ഐ-മേക്ക് പോർട്ടൽ' സംബന്ധിച്ച് നിർണായക സൂചന ലഭിച്ചിരുന്നു .
യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചില സാമൂഹിക വിരുദ്ധർ വ്യാജ റീ-നീറ്റ് പേപ്പറുകൾ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി അവർക്ക് വിൽക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇതിൻ്റെ ഭാഗമായായിരുന്നു പൊലീസിൻ്റെ ഓപ്പറേഷൻ.
ജൂൺ 21 ന് രാജ്യവ്യാപകമായി നീറ്റ് പുനഃപരീക്ഷ നടക്കുന്നതിനാൽ ഭരണകൂടം അതീവ ജാഗ്രതയിലാണെന്ന് പ്രതാപ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സുനിൽ ടാഡ പറഞ്ഞു. ജില്ലയിൽ യാതൊരു ബിദ്ധിമുട്ടുമില്ലാതെ ന്യായവും നീതിയുക്തവുമായ പരീക്ഷ നടത്താനായി ഭിൽവാര പോലീസ് സൂപ്രണ്ട് സാഗർ റാണ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലും വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്തും പ്രതാപ് നഗർ പോലീസ് സ്റ്റേഷൻ ഇൻ ചാർജിൻ്റെ നേതൃത്വത്തിൽ അർദ്ധരാത്രി കർശനമായ റെയ്ഡ് നടത്തുകയായിരുന്നു. ഇതിനുവേണ്ടി പോലീസ് സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം ഉടൻ തന്നെ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.
റെയ്ഡിൻ്റെ ഭാഗമായി പട്ടേൽ നഗറിലെ ഒരു വീട്ടിൽ എത്തിയ പൊലീസ് 19 കാരനായ ആകാശിനെ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. റെയ്ഡ് നടത്തിയ സമയത്ത് പ്രതി സോഷ്യൽ മീഡിയ വഴി യുവാക്കൾക്ക് വ്യാജ പുനഃപരീക്ഷാ പേപ്പറുകൾ ഓൺലൈനായി അയയ്ക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാത്രി മുഴുവൻ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാവിലെയാണ് പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ആകാശിനെ ചുറ്റിപറ്റി ഈ വ്യാജ പ്രവർത്തനങ്ങൾ നടത്തുന്ന മുഴുവൻ സംഘത്തെയും പുറത്തുകൊണ്ടുവരാൻ ഭിൽവാര പോലീസ് ആകാശിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR