സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
Thiruvananthapuram , 19 ജൂണ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 2680 രൂപ കുറഞ്ഞ് 1,06,960 രൂപയായി. ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 1,09,640 രൂപയും ഗ്രാമിന് 13,705 രൂപയുമായ
Gold rate


Thiruvananthapuram , 19 ജൂണ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 2680 രൂപ കുറഞ്ഞ് 1,06,960 രൂപയായി. ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 1,09,640 രൂപയും ഗ്രാമിന് 13,705 രൂപയുമായിരുന്നു വില. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. നിരക്കിലെ തുടർച്ചയായുള്ള ഈ കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ. വെള്ളി വിലയിലും മാറ്റം കാണാൻ സാധിക്കും. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശനിരക്കുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും രാജ്യാന്തര വിപണിയിലെ ബോണ്ട് യീൽഡിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഡോളർ കരുത്താർജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയാകാറുണ്ട്.

വിവിധ കാരറ്റുകളിലെ വില

സംസ്ഥാനത്ത് മൂന്ന് കാരറ്റുകളിലുമുള്ള സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 275 രൂപ കുറഞ്ഞ് 10,990 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 87,920 രൂപയാണ് വിപണിവില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 8,560 രൂപയിലും പവന് 68,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 5,520 രൂപയും പവന് 44,160 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അധിക നിരക്കുകൾ

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പവന് രേഖപ്പെടുത്തുന്ന അടിസ്ഥാന വിലയ്ക്ക് പുറമെ മറ്റ് നിരക്കുകൾ കൂടി ഉപയോക്താക്കൾ നൽകേണ്ടതുണ്ട്. സ്വർണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്ന ഹാൾമാർക്കിങ് നിരക്ക്, ആഭരണങ്ങളുടെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ അടക്കമുള്ളവയാണ് അധികമായി നൽകേണ്ടത്. ഓരോ ആഭരണത്തിൻ്റെയും ഡിസൈനിന് അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. വില കുറയുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നവർ ഈ വിലയ്ക്ക് പുറമെ അധിക നിരക്കുകൾ കൂടി മുൻകൂട്ടി കണക്കാക്കി വേണം ബജറ്റ് തയ്യാറാക്കാൻ. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

സ്വർണം വാങ്ങുമ്പോൾ നിർബന്ധമായും എച്ച്യുഐഡി മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തണം. സ്വർണത്തിൻ്റെ പരിശുദ്ധി ഉറപ്പാക്കാൻ ഈ മുദ്രണം സഹായിക്കും. ആഭരണങ്ങൾക്ക് നൽകുന്ന ഈ നമ്പർ ഉപയോക്താക്കൾക്ക് സ്വർണത്തിൻ്റെ വിവരങ്ങൾ കണ്ടെത്താനും ഉപകരിക്കും. വരും മാസങ്ങളിൽ വിവാഹ സീസൺ ആരംഭിക്കുന്നതിനാൽ, ഇപ്പോഴത്തെ ഈ വിലക്കുറവ് സ്വർണ വിപണിയിൽ വലിയ രീതിയിലുള്ള വിൽപനയ്ക്ക് കാരണമാകുമെന്നാണ് വ്യാപാരികളുടെയും നിക്ഷേപകരുടെയും പ്രതീക്ഷ.

കേന്ദ്ര സർക്കാരിൻ്റെ നിർദേശപ്രകാരം ആറക്ക ആൽഫാ ന്യൂമറിക് കോഡായ എച്ച്യുഐഡി സ്വർണാഭരണങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. ബിഐഎസ് കെയർ ആപ്പ് ഉപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്താൽ ആഭരണത്തിൻ്റെ പരിശുദ്ധിയും നിർമിച്ച തീയതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് പരിശോധിക്കാൻ കഴിയും. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവർക്ക് നിലവിലെ വിലയിടിവ് മികച്ച അവസരമായാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News