വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി.
Ernakulam, 19 ജൂണ് (H.S.) വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. കശുവണ്ടി ഇറക്കുമതി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകാതിരുന്നതിലാണ് വിമർശനം. തന്ത്രം ഹൈക്കോടതിയോട് വേണ്ടെന്ന് സിംഗിൾ
High Court of Kerala


Ernakulam, 19 ജൂണ് (H.S.)

വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. കശുവണ്ടി ഇറക്കുമതി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകാതിരുന്നതിലാണ് വിമർശനം. തന്ത്രം ഹൈക്കോടതിയോട് വേണ്ടെന്ന് സിംഗിൾ ബഞ്ച് മുഹമ്മദ് ഹനീഷിന് മുന്നറിയിപ്പ് നൽകി.

മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകാത്തത് ഗൗരവമായി എടുക്കുന്നു. തിങ്കളാഴ്ച ഹാജരായില്ലെങ്കില് അറസ്റ്റ് ചെയ്ത് ഹാജരാക്കാന് പൊലീസിന് നിര്ദ്ദേശം നൽകും.ഓണ്ലൈനില് ഹാജരാകാന് അനുമതിയില്ലെന്നും , നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

ജൂലൈ 9ന് മുൻപ് കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണം .ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഹൈക്കോടതിയില് ഹാജരാക്കണമെന്നും സിംഗിൾ ബഞ്ച് നിർദേശിച്ചു.

പുതിയ വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർത്ത ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി ഉത്തരവിറക്കാൻ നിര്ദ്ദേശവും നൽകി.

ഇല്ലെങ്കില് കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ഹര്ജി വീണ്ടും പരിഗണിക്കും

മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ ഹര്ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്നാംതവണയും അനുമതി നിഷേധിച്ചതോടെയാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സിംഗിൾ ബഞ്ച് സ്വീകരിച്ചത് .

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻവഴി 2006-2015 കാലയളവിൽ വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും നടന്നു എന്നാണ് സിബിഐ കണ്ടെത്തിയത്.

കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖർ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരുൾപ്പെടെയുള്ളവർ ചേർന്ന്, കൂടിയ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ഇറക്കുമതി ചെയ്ത് പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിചാരണ ചെയ്യാൻ സിബിഐ സർക്കാരിൻ്റെ അനുമതി തേടിയെങ്കിലും സർക്കാർ അത് നൽകാൻ തയ്യാറായില്ല.

സർക്കാരിൻ്റെ ഈ നടപടിയ്ക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും, അനുമതി നൽകാത്തതിന് വ്യവസായ വകുപ്പ് സെക്രട്ടറിയെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിലവിൽ ഹൈക്കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News