കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് ഉണ്ടാകുമെന്ന യുഡിഎഫ് പ്രഖ്യാപനം ഇന്നത്തെ ബജറ്റിൽ ഉണ്ടായില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
Kottayam , 19 ജൂണ് (H.S.) കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് ഉണ്ടാകുമെന്ന യുഡിഎഫ് പ്രഖ്യാപനം ഇന്നത്തെ ബജറ്റിൽ ഉണ്ടായില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രഖ്യാപനങ്ങൾക്ക് വിപരീതമായി വളരെ വ്യത്യസ്തമായ ഒരു ബജറ്റാണിതെന്ന് ജോസ് കെ മാണി
Jose K Mani


Kottayam , 19 ജൂണ് (H.S.)

കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് ഉണ്ടാകുമെന്ന യുഡിഎഫ് പ്രഖ്യാപനം ഇന്നത്തെ ബജറ്റിൽ ഉണ്ടായില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രഖ്യാപനങ്ങൾക്ക് വിപരീതമായി വളരെ വ്യത്യസ്തമായ ഒരു ബജറ്റാണിതെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബറിന് 250 രൂപ താങ്ങുവിലയാക്കി എന്നത് വളരെ അധികം സന്തോഷമുള്ള കാര്യമാണ്. 300 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം. പ്രകടന പത്രികയിൽ അങ്ങനയാണ് പറഞ്ഞിരിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരള കോൺഗ്രസിന് സന്തോഷമുള്ളത് രണ്ട് കാര്യങ്ങളിലാണ്. മുഖ്യമന്ത്രി ഇന്ന് ബജറ്റ് അവതരിപ്പിച്ചപ്പോൾ കർഷകന് സർവ്വ സ്വതന്ത്ര ഉപാധി രഹിത പട്ടയം എന്നുള്ള കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ ഒരു തീരുമാനം എടുത്തത് വളരെ നല്ല കാര്യവും സ്വാഗതാർഹവുമാണെന്നും അത് നടപ്പിലാക്കാൻ കഴിയണമെന്നും ജോസ് കെ മാണി പറഞ്ഞു.

മറ്റൊരു കാര്യം കടലിൻ്റെ മക്കൾക്കാണ് കടലിൻ്റെ അവകാശമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. കേരള കോൺഗ്രസാണ് ഈ രണ്ട് കാര്യങ്ങളും മുന്നോട്ട് വച്ചത്. അത് ഇന്നത്തെ സർക്കാർ ഏറ്റെടുത്തു എന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഭൂപരിഷ്കരണം, വയോജന ക്ഷേമം, വ്യവസായ വികസനം, മാരിടൈം സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ ബജറ്റ്.

സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും വ്യവസായ മേഖലയെ സംരക്ഷിക്കാനും കേരളത്തിൽ വൻതോതിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്.

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ നികുതി വർധനവും സ്വകാര്യവത്ക്കരണ നീക്കങ്ങളുമില്ലെന്നും സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നത് സർക്കാർ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ സർക്കാർ നേരിടുന്നതെന്നും പരിധിക്കുളളിൽ നിന്നുകൊണ്ടുള്ള പുതുയുഗ കേരളത്തിലേക്കുളള യാത്രയാണ് ആരംഭിച്ചിരിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, മലപ്പുറത്തിന് കാൻസർ സെൻ്റർ,മെഡിസെപ്പ് പരിഷ്കരണം, സലിം കുമാർ സ്മാരകം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മിഷൻ സമുദ്ര, ഏവിയേഷൻ തുടങ്ങി നിരവധി പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News