Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ജൂണ്‍ (H.S.)
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഉടൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ നിന്നും നിയമസഭയിൽ എത്തി. ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ബജറ്റ് രേഖ നൽകിയത്. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുക. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു സൂചന.
'മിഷൻ സമുദ്ര' അടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്താണെന്നും ബജറ്റിലൂടെ അറിയാം
.
---------------
Hindusthan Samachar / Sreejith S