Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ജൂണ്‍ (H.S.)
കലാ സാംസ്‌കാരിക സിനിമ മേഖലയ്ക്ക് മുന്തി പരിഗണനയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി ജെ.സി.ഡാനിയല്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ സലിം കുമാറിന് കൊച്ചിയില്‍ സ്മാരകം നിര്‍മ്മിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
ഇതിനുപുറമെ, സിനിമയ്ക്ക് വ്യവസായ പദവി നല്‍കുന്നതും അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറി് സെല്‍ രൂപീകരിക്കല്‍, ദേശീയ-അന്തര്‍ദേശീയ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ എന്നിവയും സിനിമ മേഖലയുടെ സമഗ്ര വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ തനത് കലാസാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
എം.ടി.സ്മാരക കള്‍ച്ചറല്‍ പാര്‍ക്കില്‍ ലൈബ്രററി, തിയേറ്റര്‍, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം, ഏഴുത്തുകാരുടേയും മറ്റ് പ്രതിഭകളുടെയും ശബ്ദമ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, പുസ്തകശാലകള്‍ എന്നിവ ഇതില്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 50 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഇവയ്ക്ക് പുറമെ, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം സ്ഥാപിക്കുന്നതിന് സഹായ ധനമായി ഒരു കോടി രൂപ നല്‍കുമെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച നടന്‍ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായും ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമിയും ആരംഭിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടി രൂപയും വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പ് നല്‍കുന്നു.
---------------
Hindusthan Samachar / Sreejith S