Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ജൂണ്‍ (H.S.)
സംസ്ഥാനത്തെ ഏഷ്യയിലെ ആദ്യ ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചും ബന്ധിപ്പിച്ചും വികസന പദ്ധതി പ്രഖ്യാപിച്ചു. 200 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യത, കയറ്റുമതി, ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് വിമാനത്താവളങ്ങളെ കൂട്ടിയിണക്കിയുള്ള പദ്ധതി വരുന്നത്. ഇതിനായി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി 200 കോടി രൂപ വകയിരുത്തി.
ഇതില്‍ സേവന മേഖലകള്‍, ഗ്ലോബല്‍ കേപ്പബിളിറ്റി സെന്ററുകള്‍, ഹോസ്പിറ്റാലിറ്റി- വ്യോമയാന- അനുബന്ധ വ്യാപാര സേവന മേഖലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന എയ്‌റോ പാര്‍ക്ക്, എയ്‌റോ സിറ്റി പദ്ധതികളും നടപ്പിലാക്കും. വിമാന അറ്റകുറ്റപ്പണി പരിപാലന മേഖലയെ ശക്തിപ്പെടുത്തും. സിമുലേറ്റര്‍ അധിഷ്ഠിത പൈലറ്റ് പരിശീലനകേന്ദ്രങ്ങള്‍, ഡിജിസിഎ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിമാന പരിപാലന എന്‍ജിനീയറിങ് പരിശീലന നൈപുണ്യ വികസന സംവിധാനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റില്‍ മിഷന്‍ സമുദ്രയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും എന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. അഞ്ചുവര്ഷത്തിനുള്ളില് ഒരു പോര്ട്ട് സിറ്റിയായി കേരളത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 600 കിലോമീറ്റര് തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള് ഒരു കണ്ടെയ്‌നര് ട്രാന്‌സിറ്റ്‌മെന്റ് ടെര്മിനല്, 17 നോണ് മേജര് തുറമുഖങ്ങള് മറ്റേകം ജലസ്രോതസ്സുകള് തുടങ്ങിയ സാധ്യതകള് സംയോജിപ്പിച്ചാകും ഇത് നടപ്പിലാക്കുക. കേരളത്തെ ഒരു പോര്ട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ് -സമുദ്രം- റെയില്- ഉള്‌നാടന് ജലപാതകള്-നിര്മ്മാണ മേഖലകള് - ഗ്രീന് ഫീല്ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S