കിഫ്ബിക്ക് വിമര്ശനം; പിണറായി സര്ക്കാര് കണക്കുകള് മറച്ചുവച്ചു; ബജറ്റ് അവതരണം പുരോഗമിക്കുന്നു
Thiruvanathapuram, 19 ജൂണ്‍ (H.S.) ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന കിഫ്ബിക്ക് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. കിഫ്ബി അധിക ബാധ്യതയായി സംസ്ഥാനത്തിന് മുന്നിലുണ്ട് എന്നായിരുന്നു വിമര്‍ശനം. 31000 കോടിയുടെ കിഫ്ബി പദ്
budget


Thiruvanathapuram, 19 ജൂണ്‍ (H.S.)

ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന കിഫ്ബിക്ക് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. കിഫ്ബി അധിക ബാധ്യതയായി സംസ്ഥാനത്തിന് മുന്നിലുണ്ട് എന്നായിരുന്നു വിമര്‍ശനം. 31000 കോടിയുടെ കിഫ്ബി പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ടതിന്റെ ബാധ്യതയും സര്‍ക്കാരിന്റെ ചുമലിലാണ്. സാധാരണ സര്‍ക്കാര്‍ എടുക്കുന്ന വായ്പയുടെ പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കിഫ്ബി കടമെടുത്തിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വായ്പയും കടബാധ്യതയും അനുവദനീയമായ പരിധിക്ക് അപ്പുറം വര്‍ദ്ധിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക അസന്തതുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കിഫ്ബിയുടെ പ്രവര്‍ത്തന രീതി വിദഗ്ദ്ധ സംഘത്തെ കൊണ്ട് പരിശോധിച്ച് സമഗ്രമായി പരിഷ്‌കരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

പദ്ധതി അടങ്കല്‍ വര്‍ദ്ധിപ്പിക്കാതെ പദ്ധതി ചെലവ് പെരുപ്പിച്ച കാണിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി കിഫ്ബിയുടേയും ചില പൊതുമേഖലാ സ്ഥാപനങ്ങളുടേയും കണക്കുകള്‍ ബജറ്റ് ചെലവില്‍ ചേര്‍ക്കാതെ പദ്ധതി ചെലവില്‍ ഉള്‍പ്പെടുത്തി. ഈ തെറ്റായ പ്രവണത പദ്ധതി ചെലവിന്റെ യഥാര്‍ത്ഥ വസ്തുത പ്രതിഫലിപ്പിച്ചില്ല. സാമ്പത്തിക സ്ഥിതിയെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നും ബജറ്റില്‍ വിമര്‍ശനമുണ്ട്.

ബജറ്റില്‍ മുഖ്യമന്ത്രി നയം പ്രഖ്യാപിച്ചതോടെ പിണറായി സര്‍ക്കാര്‍ കൊട്ടിങഘോഷിച്ച് കൊണ്ടു വന്ന കിഫ്ബി എന്നത് സംസ്ഥാനത്തിന് വലിയ ബാധ്യതയാവുകയാണ് എന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് തന്നെ കിഫ്ബി തുടരുമോ എന്നത് വിദഗ്ദ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും.

---------------

Hindusthan Samachar / Sreejith S


Latest News