കേരളത്തെ പോര്ട്ട് സിറ്റിയാക്കാന് മിഷന് സമുദ്ര; ബജറ്റില് വമ്പന് പ്രഖ്യാപനം
thiruvanathapuram, 19 ജൂണ്‍ (H.S.) വിഴിഞ്ഞം തുറമുഖ്ത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉറച്ച് സര്‍ക്കാര്‍. ബജറ്റില്‍ മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും എന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിന
budget


thiruvanathapuram, 19 ജൂണ്‍ (H.S.)

വിഴിഞ്ഞം തുറമുഖ്ത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉറച്ച് സര്‍ക്കാര്‍. ബജറ്റില്‍ മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും എന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു പോര്‍ട്ട് സിറ്റിയായി കേരളത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 600 കിലോമീറ്റര്‍ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍ ഒരു കണ്ടെയ്‌നര്‍ ട്രാന്‍സിറ്റ്‌മെന്റ് ടെര്‍മിനല്‍, 17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍ മറ്റേകം ജലസ്രോതസ്സുകള്‍ തുടങ്ങിയ സാധ്യതകള്‍ സംയോജിപ്പിച്ചാകും ഇത് നടപ്പിലാക്കുക. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ് -സമുദ്രം- റെയില്‍- ഉള്‍നാടന്‍ ജലപാതകള്‍-നിര്‍മ്മാണ മേഖലകള്‍ - ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം- വിഴിഞ്ഞം-ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം-നാവായിക്കുളം ഔട്ട് റിങ് റോഡ് എന്നീ പദ്ധതികള്‍ക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടപ്പിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിര്‍മ്മാണ മേഖലകള്‍, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീന്‍ ബങ്കറിങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും. മദര്‍ഷിപ് നിര്‍മ്മാണം അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് സംവരണം നല്‍കുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News