ടെലിഗ്രാമിന് തിരിച്ചടി; താല്ക്കാലിക നിയന്ത്രണത്തിന് എതിരായ ഹര്ജി ഹൈക്കോടതി തള്ളി
New delhi, 19 ജൂണ്‍ (H.S.) നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം മെസേജിംഗ് ആപ്പിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെരെ ടെലിഗ്രാം നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്
Delhi High Court (File photo)


New delhi, 19 ജൂണ്‍ (H.S.)

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം മെസേജിംഗ് ആപ്പിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെരെ ടെലിഗ്രാം നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് തേജസ് കരിയയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പുകളും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം അടിയന്തര സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി.വിവരസാങ്കേതികവിദ്യാ നിയമത്തിലെ (ഐടി ആക്ട്) സെക്ഷന്‍ 69A പ്രകാരമുള്ള എല്ലാ നിയമപരമായ നടപടികളും പാലിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഈ ഉത്തരവിറക്കിയത്.

ഈ നിയന്ത്രണം ഒരു താല്‍ക്കാലിക നടപടി മാത്രമാണെന്നും അതിനാല്‍ ഇതിനെ അനാവശ്യമായ വലിയ വിലക്കായി കാണാന്‍ കഴിയില്ലെന്നും ജസ്റ്റിസ് തേജസ് കരിയ വ്യക്തമാക്കി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റിന്റെ (I4C) റിപ്പോര്‍ട്ടില്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വ്യാജ അക്കൗണ്ടുകള്‍, വ്യാജ ഐഡന്റിറ്റികള്‍, ചാനലുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിക്കുന്ന സൈബര്‍ കുറ്റവാളികള്‍ ആപ്പ് ദുരുപയോഗം ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ കോടതി വ്യക്തമാക്കി.

തങ്ങള്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അനധികൃതമായ തൊള്ളായിരത്തിലധികം (900+) ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ടെലിഗ്രാം കോടതിയില്‍ വാദിച്ചു. ഒരു കൂട്ടം ആളുകള്‍ ചെയ്യുന്ന തെറ്റിന് കോടിക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കളെയും ബിസിനസ്സുകാരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വാദത്തിനിടെ ആപ്പിനുവേണ്ടി സീനിയര്‍ അഡ്വക്കറ്റ് ധ്രുവ് മേത്തയും കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.

---------------

Hindusthan Samachar / Sreejith S


Latest News