Enter your Email Address to subscribe to our newsletters

New delhi, 19 ജൂണ്‍ (H.S.)
ടിവികെക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജ്ജി തള്ളി. കുതിരക്കച്ചവടം നടത്തുന്നു എന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധുര സ്വദേശിയായ കെകെ രമേശ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഹര്‍ജ്ജി തള്ളി സുപ്രീംകോടതി. കേസ് അവ്യക്തമെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി മോഹനയും ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതില്‍ കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി മോഹനയും ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു, ഇത് 'അവ്യക്തമെന്ന്' കോടതി വിശേഷിപ്പിച്ചു. 'ഈ ഹര്‍ജി അവ്യക്തവും മതിയായ തെളിവുകള്‍ ഇല്ലാത്തതും ആരോപണ രഹിതവുമാണെന്നും ഇത് പരിഗണിക്കേണ്ട ആവശ്യമുണ്ടെന്ന തോന്നല്‍ ഇല്ലെന്നും' കോടതി പറഞ്ഞു.
കേസില്‍ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നാല് എഐഎഡിഎംകെ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ടിവികെയില്‍ ചേരുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരിയും ജസ്റ്റിസ് ജി അരുള്‍ മുരുഗനും അടങ്ങുന്ന ബെഞ്ചാണ് അന്ന് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത ബെഞ്ച് കൃത്യമായ തെളിവുകളോ കാരണങ്ങളോ ഇല്ലാത്ത വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു.
തെളിവുകളുടെ പിന്തുണയുള്ള അസാധാരണമായ കേസുകളില്‍ മാത്രമേ ഒരു സിബിഐ അന്വേഷണം നിര്‍ദേശിക്കാന്‍ കഴിയൂവെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. 'വ്യക്തമായ ഒരു കുറ്റകൃത്യത്തിന്റെ പ്രഥമദൃഷ്ട്യായുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം നിര്‍ദേശിക്കാന്‍ കഴിയൂവെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.'
---------------
Hindusthan Samachar / Sreejith S