പുതുയുഗ കേരളമെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് ശക്തിപകരുന്ന ബജറ്റ്; സമസ്ത മേഖലയ്ക്കും പരിഗണന
Thiruvanathapuram, 19 ജൂണ്‍ (H.S.) പുതുയുഗ കേരളം എന്ന യുഡിഎഫ് പ്രഖ്യാപനത്തിന് ശക്തി പകരുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. വയോജനങ്ങളേയും യുവാക്കളേയും വിദ്യാര്‍ത്ഥികളേയും തുടങ്ങി സമസ്ത മേഖലയേയും ഉള്‍ക്കൊള്ളിച്ച
budget


Thiruvanathapuram, 19 ജൂണ്‍ (H.S.)

പുതുയുഗ കേരളം എന്ന യുഡിഎഫ് പ്രഖ്യാപനത്തിന് ശക്തി പകരുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. വയോജനങ്ങളേയും യുവാക്കളേയും വിദ്യാര്‍ത്ഥികളേയും തുടങ്ങി സമസ്ത മേഖലയേയും ഉള്‍ക്കൊള്ളിച്ച ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള കുടിയേറ്റവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 'നോളജ് വാലി' പദ്ധതിക്ക് ബജറ്റില്‍ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയില്‍ എന്‍ജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസര്‍ച്ച് പാര്‍ക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റില്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്ലോബല്‍ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാന്‍ അവസരമൊരുക്കുന്ന 'സെമസ്റ്റര്‍ ഇന്‍ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. 'വയനാട് ട്രൈബല്‍ സര്‍വകലാശാല'യും 'തദ്ദേശീയ വിജ്ഞാന മേഖല'യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കല്‍ ബേപ്പൂര്‍ തുറമുഖ വികസനവും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് കേരളം ലക്ഷ്യമിടുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിക്കും. പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപംനല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി 'വണ്‍ കേരള കരുതല്‍ മിഷന്‍' സ്ഥാപിക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന 'സില്‍വര്‍ ഇക്കോണമി' വികസിപ്പിക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ഇനാ്ദിരാ ഗ്യാരന്റികളും ബജറ്റില്‍ ഇടം പിടിച്ചു. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍, ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന എന്നിവയെല്ലാം ബജറ്റില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News