യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് സൗജന്യ ചികിത്സയെ അട്ടിമറിക്കുന്നത്; 25 ലക്ഷത്തിന്റെ ഇലക്ഷൻ ഗ്യാരന്റിക്ക് നൽകിയത് വെറും 10 കോടിയെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്
Thiruvananthapuram, 19 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരു
യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് സൗജന്യ ചികിത്സയെ അട്ടിമറിക്കുന്നത്; 25 ലക്ഷത്തിന്റെ ഇലക്ഷൻ ഗ്യാരന്റിക്ക് നൽകിയത് വെറും 10 കോടിയെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്


Thiruvananthapuram, 19 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതിയെ ബജറ്റ് പൂർണ്ണമായും അട്ടിമറിച്ചതായി അവർ കുറ്റപ്പെടുത്തി. വലിയ പ്രഖ്യാപനത്തോടെ ജനങ്ങൾക്ക് നൽകിയ ഇലക്ഷൻ ഗ്യാരന്റി നടപ്പാക്കാൻ ബജറ്റിൽ ആകെ നീക്കിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.

ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികളെ തകർക്കുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങളെന്നും ഇത് സാധാരണക്കാരായ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് എൽഡിഎഫ് സർക്കാർ 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ജനങ്ങൾക്ക് ഉറപ്പാക്കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) കാർഡുള്ള 42.5 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഇടതുപക്ഷ സർക്കാർ സ്ഥിരമായി നൽകിപ്പോന്നിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ സൗജന്യ ചികിത്സയ്ക്കായി മാത്രം 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഇത് 700 കോടി രൂപയായി ചുരുക്കി. അതായത്, എൽഡിഎഫ് സർക്കാർ മാറ്റിവെച്ചതിനേക്കാൾ 200 കോടി രൂപയുടെ കുറവാണ് പുതിയ ബജറ്റിൽ വരുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയുടെ വമ്പൻ ചികിത്സാ പദ്ധതി നടപ്പിലാക്കണമെങ്കിൽ നിലവിലുള്ള തുകയുടെ എത്രയോ ഇരട്ടി ബജറ്റിൽ വകയിരുത്തേണ്ടതുണ്ടെന്നും എന്നാൽ അതിനുള്ള യാതൊരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും വീണ ജോർജ് വ്യക്തമാക്കി.

ആൻജിയോപ്ലാസ്റ്റി, മറ്റ് സങ്കീർണ്ണ ശസ്ത്രക്രിയകൾ, ക്യാൻസർ ബാധിതർക്കുള്ള ചികിത്സകൾ തുടങ്ങി ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായിരുന്ന വിപുലമായ ചികിത്സാ പദ്ധതികളെ പുതിയ ബജറ്റ് പ്രതികൂലമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതിനാൽ സംസ്ഥാനത്ത് മുൻപ് നിലനിന്നിരുന്ന സൗജന്യ ചികിത്സാ പദ്ധതികൾ അട്ടിമറിക്കപ്പെടില്ല എന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയോടുള്ള യുഡിഎഫ് സർക്കാരിന്റെ ഈ അവഗണന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News