Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ജൂണ്‍ (H.S.)
ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വിഡി സതീശന്റെ ആദ്യ ബജറ്റിലും ഉള്‍പ്പെട്ടു. കേരളത്തില്‍ നിന്നും മികച്ച ഫുട്‌ബോള്‍ കളിക്കാരെ സൃഷ്ടിക്കുന്നതിനായി അത്യാധുനിക രീതിയിലുള്ള സ്‌റ്റേഡിയം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മലബാറിലാകും സ്റ്റേഡിയം എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലോകകപ്പ് ആവേശത്തിലാണ് എല്ലാവരും. കേരളത്തില്‍ നിന്നും ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ താരങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ട്. അതിനായി നല്ല സ്‌റ്റേഡിയങ്ങള്‍ വേണം. അത് പരിഗണിച്ച് അത്യാധുനിക സ്‌േേറ്റഡിയം സര്‍ക്കാര്‍ നിര്‍മ്മിക്കും. മലബാറിലാകും സ്റ്റേഡിയം. അതിനായി 50 കോടി വകയിരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള മലബാറില്‍ സ്‌റ്റേഡിയം എന്ന പ്രഖ്യാപനം ആവേശം ഉയര്‍ത്തുന്നതാണ് എന്ന ഉറപ്പാണ്.
വിഴിഞ്ഞം തുറമുഖ്ത്തിന്റെ സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്താന് ഉറച്ച് സര്ക്കാര്. ബജറ്റില് മിഷന് സമുദ്ര പ്രഖ്യാപിച്ച് കേരളത്തെ പോര്ട്ട് സിറ്റിയാക്കും എന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. അഞ്ചുവര്ഷത്തിനുള്ളില് ഒരു പോര്ട്ട് സിറ്റിയായി കേരളത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 600 കിലോമീറ്റര് തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള് ഒരു കണ്ടെയ്‌നര് ട്രാന്‌സിറ്റ്‌മെന്റ് ടെര്മിനല്, 17 നോണ് മേജര് തുറമുഖങ്ങള് മറ്റേകം ജലസ്രോതസ്സുകള് തുടങ്ങിയ സാധ്യതകള് സംയോജിപ്പിച്ചാകും ഇത് നടപ്പിലാക്കുക. കേരളത്തെ ഒരു പോര്ട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ് -സമുദ്രം- റെയില്- ഉള്‌നാടന് ജലപാതകള്-നിര്മ്മാണ മേഖലകള് - ഗ്രീന് ഫീല്ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S