Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ജൂണ്‍ (H.S.)
ശബരിമല വിഷൻ പ്ലാനിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം നൽകിയ ട്രെയിനിങ് സെൻററിൽ ജീവനക്കാരുടെ ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ആരംഭിച്ചു. പരിശീല പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഏഴു ദിവസത്തെ പരിശീല പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാകുക. തുടർന്ന് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനമുറപ്പാക്കും. ശബരിമലയിലേക്ക് നിയോഗിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്കും ട്രെയിനിങ് സെൻറർ വഴി പരിശീലനം നൽകിയ ശേഷം ആയിരിക്കും വരുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുതൽ ഡ്യൂട്ടിക്ക് നിയോഗിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഭക്തജന സൗഹൃദവും ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.
---------------
Hindusthan Samachar / Sreejith S