Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ജൂണ്‍ (H.S.)
സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനങ്ങൾ ഇന്ന് ലോക് ഭവനിൽ ആചരിച്ചു. ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹങ്ങൾക്കിടയിൽ പരസ്പര ഇടപെടൽ, ധാരണ, പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിച്ചത്.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഗവർണർ ഈ ദിനാചരണങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറഞ്ഞു.
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിതമായി ഗോവ ഇന്ത്യയുടെ 25-ാമത് സംസ്ഥാനമായി മാറിയതുപോലെ, 1975-ൽ നടന്ന ജനഹിതപരിശോധനയിൽ 97 ശതമാനം ജനങ്ങളും ഇന്ത്യയുമായി ലയനത്തെ അനുകൂലിച്ചതിനെ തുടർന്ന് ദീർഘകാല രാജഭരണം അവസാനിപ്പിച്ച് സിക്കിം ഇന്ത്യയുടെ 22-ാമത് സംസ്ഥാനമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിനുശേഷം ഗോവയുടെയും സിക്കിമിന്റെയും സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ഗവർണറുടെ സെക്രട്ടറി ശ്രീമതി കെ. വാസുകി ഐ.എ.എസ്., ഗോവൻ അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ മോഹൻദാസ് പൈ, ശ്രീ വിവേകാനന്ദ പൈ, സിക്കിമിൽ നിന്ന് ശ്രീമതി ഗീത ദോർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S