Enter your Email Address to subscribe to our newsletters

IDUKKI , 02 ജൂണ് (H.S.)
വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിൽ കൊക്കയിലേക്ക് ചാടി ചെന്നൈ സ്വദേശിയായ യുവാവ് ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ്( 25) ആണ് മരിച്ചത്. സുഹൃത്തുക്കൾ നോക്കിനിൽക്കെ യുവാവ് 700 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് അപ്രതീക്ഷിതമായി എടുത്ത്ചാ ടുകയായിരുന്നു. ഇയാൾ താഴേക്ക് പതിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വിനോദ സഞ്ചരികൾ മൊബൈൽ ഫോണിൽ പ്രകൃതി ഭംഗി ചിത്രീകരിക്കുന്ന ദൃശ്യങ്ങളിലാണ് യുവാവ് എടുത്ത് ചാടുന്ന ദൃശ്യങ്ങളും പതിഞ്ഞത്.. പ്രണയനൈരാശ്യമാണ് യുവാവിനെ ഇത്തരമൊരു അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഏഴ് മണിയോടെയാണ് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരേപോലെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ചെന്നൈയിൽ നിന്നും മൂന്നാർ സന്ദർശനത്തിനായി എത്തിയ 15 അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു ദ്രാവിനേഷ്. കഴിഞ്ഞ ദിവസം മുതൽ തന്നെ ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പ്രണയനൈരാശ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് തുടർച്ചയായി സംസാരിച്ചിരുന്നതായും ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കൊളുക്കുമലയിലെ സിംഹപാറ വ്യൂ പോയിൻ്റിൽ കാഴ്ചകൾ കാണുന്നതിനിടയിലാണ് സുഹൃത്തുക്കൾക്ക് തടയാൻ കഴിയുന്നതിലും വേഗത്തിൽ ദ്രാവിനേഷ് താഴ്ചയിലേക്ക് ചാടിയത്
യുവാവ് കൊക്കയിലേക്ക് ചാടിയെന്ന വിവരമറിഞ്ഞ് മൂന്നാർ ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്ചയും രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ കടുത്ത പ്രതിസന്ധിയിലാക്കി. ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ സ്വന്തം ജീവൻ പണയം വെച്ച്, വടം കെട്ടി സാഹസികമായി 700 അടിയോളം താഴേക്ക് ഇറങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് മൃതദേഹം വടത്തിൽ കെട്ടി മുകളിൽ എത്തിക്കാനായത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR