Enter your Email Address to subscribe to our newsletters

Ernakulam , 20 ജൂണ് (H.S.)
തെന്മല പുനർജ്ജനി അഭയ കേന്ദ്രത്തിൽ വൃദ്ധരായ അന്തേവാസികളെ മർദിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. അധികാര സംവിധാനങ്ങൾ നിസംഗത പാലിക്കുന്നുവെന്നും വിമർശനം. അനധികൃത സ്ഥാപനത്തെക്കുറിച്ച് പൊലീസ് അറിഞ്ഞിരുന്നില്ലെന്നത് ഖേദകരമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ അടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സംഭവത്തിൽ സര്ക്കാരിനോട് അടിയന്തര നടപടി സ്വീകരിക്കാനാവശ്യപ്പെട്ട കോടതി വിശദീകരണവും തേടി. സര്ക്കാര് സംവിധാനങ്ങൾ ഇത്തരം കാര്യങ്ങളില് നിസംഗത പുലർത്തുകയാണ്. പൊലീസിനും മറ്റ് സംവിധാനങ്ങൾക്കും വീഴ്ച്ച പറ്റി.
പീഡന വിവരങ്ങൾ പുറംലോകം അറിഞ്ഞതിന് ശേഷം മാത്രമാണ് അധികൃതർ നടപടിയെടുക്കാൻ തയ്യാറായതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് തെന്മല പുനര്ജ്ജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനങ്ങളുടെ വിവരങ്ങള് പുറം ലോകമറിയുന്നത്. 70, 72 വയസുള്ള രണ്ട് അന്തേവാസികള് അഭയ കേന്ദ്രത്തില് നിന്നും രക്ഷപ്പെട്ടു. പുറത്തെത്തിയ ഇവര് കേന്ദ്രത്തിന് അകത്തെ കാര്യങ്ങള് സംബന്ധിച്ച് നാട്ടുകരോട് വെളിപ്പെടുത്തിയതോടെയാണ് നരകയാതനയുടെ ഞെട്ടിക്കുന്ന വാസ്തവം ജനമറിയുന്നത്.
ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും അന്തേവാസികളിൽ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയിട്ടും ഇവർക്ക് കൃത്യമായ ഭക്ഷണമോ ചികിത്സയോ നൽകിയിരുന്നില്ല. കൂടാതെ സ്ഥാപനത്തിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്ന് പണപ്പിരിവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് തെന്മല പുനര്ജ്ജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനങ്ങളുടെ വിവരങ്ങള് പുറത്ത് വന്നത്.
വയോധികര് കഴിഞ്ഞത് വൃത്തിഹീനമായ ചുറ്റുപാടില്: 12 അന്തേവാസികളാണ് അഭയ കേന്ദ്രത്തില് ഉണ്ടായിരുന്നത്. ഇതില് മൂന്ന് സ്ത്രീകളും 9 പുരുഷന്മാരുമായിരുന്നു. ഇതില് 7 പേര്ക്ക് ഒറ്റമുറിയാണ് നല്കിയിരുന്നത്. ശുചി മുറിയെല്ലാം വൃത്തിഹീനമായ അവസ്ഥയിലാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരി ഇക്കഴിഞ്ഞ ഏപ്രിലില് മരിച്ചു. ഏതാനും നാളുകള്ക്ക് മുമ്പ് ഇവരുടെ ആദ്യ ഭര്ത്താവിലുള്ള മകളും സ്ഥാപനത്തില് ആത്മഹത്യ ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്ന്നെല്ലാമാണ് ഇവരുടെ ഭര്ത്താവ് ബ്രഹ്മദാസ് സ്ഥാപനം ഏറ്റെടുത്ത് നടത്തിയത്.
വയോധികരെ ഗാന്ധി ഭവനിലേക്ക് മാറ്റി: കേന്ദ്രത്തില് ക്രൂര പീഡനത്തിന്റെ വിവരങ്ങള് പുറത്തായ ഉടന് തന്നെ ഇരകളായ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. സംഭവത്തില് സമഗ്ര അന്വേഷണം നടത്താന് മന്ത്രി ബിന്ദു കൃഷ്ണ നിര്ദേശവും നല്കി. സമാന സ്ഥാപനങ്ങളിലെ അവസ്ഥയെ കുറിച്ചോര്ത്ത് ആശങ്കയുണ്ടെന്നും ഇത്തരം ഇടങ്ങളില് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില് കൃത്യമായ പരിശോധന നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR