Enter your Email Address to subscribe to our newsletters

Kasaragod , 20 ജൂണ് (H.S.)
ഇടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും തിരിച്ചെത്തുന്നു. നാളെ (ഞായറാഴ്ച) മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രിയോടെ തെക്കു-പടിഞ്ഞാറൻ കാറ്റ് സജീവമാകും. നാളെ പുലർച്ചെ മുതൽ മഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ. ഗോപാൽ പറഞ്ഞു.
രണ്ടു ദിവസം ശക്തമായ മഴ തുടരും. 21, 22 തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നത്. 23, 24 തീയതികളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. പിന്നീടുള്ള രണ്ടു ദിവസം മഴ കുറഞ്ഞ് വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ജൂൺ ഒന്ന് മുതൽ 20 വരെയുള്ള സമയത്ത് 25% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പൂർണമായും മാറിനിൽക്കുന്ന അവസ്ഥയിലായിരുന്നു.
ഇന്ന് കണ്ണൂർ, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് മുന്നറിയിപ്പ് ഉണ്ട്. നാളെ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. 22ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 23ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. അതേ സമയം കാലവർഷം പതുക്കെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
കേരളവും കർണാടകയും തെലുങ്കാനയുടെ പകുതിയും കഴിഞ്ഞെങ്കിലും സാധാരണ ജൂൺ 10ന് എത്തേണ്ട മുംബൈയിൽ ഇതുവരെ എത്തിയില്ല. 20ന് സാധാരണ ഗുജറാത്തിൽ എത്തേണ്ടതാണ്. മൺസൂൺ കാറ്റിന്റെ വേഗത കുറഞ്ഞതും മാറിയതുമാണ് പ്രധാന കാരണം. കാലവർഷം തിരിച്ചെത്തുന്നതോടെ മുംബൈ ഉൾപ്പെടെയുള്ള മേഖലയിൽ കാലവർഷം ഉടൻ എത്തിയേക്കും.
മഴക്കാലത്ത് നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറുക: വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രിയാത്രകളും പൂർണ്ണമായും ഒഴിവാക്കുക.
പുഴകളിൽ ഇറങ്ങരുത്: ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR