മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് പ്രഭാഷണം സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രഭാഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .
Thiruvananthapuram , 20 ജൂണ് (H.S.) മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് പ്രഭാഷണം സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രഭാഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . പദ്ധതിയുണ്ട് പണമെവിടെ എന്നതാണ് ബജറ്റിൽ ഉന്നയിച്ച പ്രധാന പ്രശ്നം. പട്ടിക
M V Govindan


Thiruvananthapuram , 20 ജൂണ് (H.S.)

മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് പ്രഭാഷണം സമ്പൂർണ്ണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രഭാഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . പദ്ധതിയുണ്ട് പണമെവിടെ എന്നതാണ് ബജറ്റിൽ ഉന്നയിച്ച പ്രധാന പ്രശ്നം. പട്ടിക വർഗത്തിന് ഒരേക്കർ ഭൂമി നൽകണമെന്ന ആവശ്യം പൂർണമായും ഇല്ലായ്മ ചെയ്ത് കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാനുള്ള കുത്സിത ശ്രമങ്ങളാണ് രണ്ടാം ഭൂപരിഷ്ക്കരണത്തിൻ്റെ പേരിൽ നടക്കുന്നത്. ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവൽകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം അദാനിക്ക് വിൽക്കാന് വേണ്ടിയെന്ന് ആരോപണം

അദാനിക്ക് എല്ലാം വിൽക്കാന് വേണ്ടിയാണ് മുഖ്യമന്ത്രി വിഡി സതീശന് ബജറ്റ് പ്രഖ്യാപിച്ചതെന്ന് പത്രസമ്മേളനത്തിൽ എം വി ഗോവിന്ദന് ആരോപിച്ചു. സ്വകാര്യ മൂലധനത്തെ പൂർണ്ണമായും ആശ്രയിക്കാതെ കേരളത്തിന് എങ്ങനെയാണ് വളരാനാവുക എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തുന്നത്. എല്ലാം വിൽപ്പനയ്ക്ക് വെച്ച് പണമുണ്ടാക്കുമെന്നാണ് ഇപ്പോൾ വിഡി സതീശന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

യുഡിഎഫ് വാക്ക് പാലിച്ചില്ലെന്ന് എം വി ഗോവിന്ദന്

യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങളെകുറിച്ച് ബജറ്റിൽ പരാമർശിച്ചത് പോലുമില്ലെന്ന് എംവി ഗോവിന്ദന് കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ ബജറ്റിൽ തന്നെ പരിഗണിക്കുമെന്ന് പറഞ്ഞ ക്ഷേമപെൻഷൻ വർധനവിനെപ്പറ്റിയും ലൈഫ് മിഷന് പദ്ധതിയെ പറ്റിയും ഒരക്ഷരം മണ്ടിയിട്ടില്ലെന്ന് ഗോവിന്ദന് പറഞ്ഞു.

കുടുംബശ്രീ പദ്ധതിക്ക് പുതിയതായി ഒന്നും നൽകില്ലെന്ന് മാത്രമല്ല മുൻ സർക്കാർ നൽകിയത് കൂടി വെട്ടിക്കുറയ്ക്കുകയാണ്. വയോജന ക്ഷേമത്തിനും പണം നീക്കിവെച്ചിട്ടില്ല. 2200 കോടിയുണ്ടെങ്കിലേ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കാനാവൂ. എന്നാൽ ഇതിനായി ആകെ 1400 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നഗരമേഖലയിൽ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായി അവഗണിച്ചു. ആരോഗ്യ മേഖലയിൽ 1000 കോടിയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. കാരുണ്യ പദ്ധതിയിൽ നിന്ന് 89 കോടി കുറച്ചു.

ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി കൊണ്ടുവന്ന ഉമ്മൻ ചാണ്ടി ഇൻഷൂറൻസ് പദ്ധതിക്ക് ആകെ 10 കോടി മാത്രമാണ് നീക്കിവെച്ചത്. മുദ്രാവാക്യപരമായി വികസനങ്ങൾ എഴുതിവെക്കുന്നു എന്നതല്ലാതെ പ്രാവർത്തികമാവുന്ന ഒരു സ്ഥിതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം.ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ഒരു പൈസയും കിട്ടിയിട്ടില്ല. അത് കൊണ്ട് സംസ്ഥാനത്ത് പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. സ്കൂളുകളുടെ പട്ടിക സംസ്ഥാനം കൈമാറിയിട്ടില്ല. യുഡിഎഫ് പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം യൂടേൺ അടിക്കുകയാണ്. യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ബജറ്റിലില്ല. ജീവനക്കാരുടെ ശമ്പള പരിഷ്ക്കാരവും പെൻഷനും ലീവ് സറണ്ടറും എല്ലാം അട്ടിമറിക്കുന്ന രീതിയിയാണ് ബജറ്റിലുള്ളത്. വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും ആവശ്യമായ തുക നീക്കിവെയ്ക്കാതിരിക്കുകയും ചെയ്യുന്നതാണ് രീതി. ബജറ്റിലും ധവളപത്രത്തിലും കേന്ദ്ര സർക്കാരിൻ്റെ സംസ്ഥാനത്തിനെതിരായ നീക്കങ്ങളെപ്പറ്റി സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം എംവി ഗോവിന്ദന് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് ആരാകുമെന്ന വിഷയത്തിൽ കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. വിഷയത്തിൽ കൃത്യമായ കാഴ്ച്ചപ്പാടുണ്ടെന്നും അത് പാർട്ടിക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News