Enter your Email Address to subscribe to our newsletters

New delhi, 20 ജൂണ്‍ (H.S.)
നീറ്റ് യുജി പുനപരീക്ഷ നാളെ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി ദേശീയ ടെസ്റ്റിങ് ഏജന്‍സി രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വ്യോമസേന ഹെലികോപ്റ്ററിലാണ് ചോദ്യപേപ്പറുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന്റെ മോക്ഡ്രില്ലും നടന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അടുത്ത അനുയായികള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ടിഎയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും, പരീക്ഷാ നടത്തിപ്പ് സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. െ
നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ ടെലിഗ്രാം ആപ്പിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പറുകള്‍ ചോര്‍ത്തുന്നതിനും ഉത്തരങ്ങള്‍ കൈമാറുന്നതിനും ടെലിഗ്രാം ഗ്രൂപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആപ്പിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കാന്‍ ആപ്പ് വഴിയൊരുക്കുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി ഉത്തരവായതിനാല്‍ ടെലിഗ്രാം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം (മെയ്റ്റി) സെക്രട്ടറി എസ് കൃഷ്ണന്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S