മന്ത്രി ബിന്ദു കൃഷ്ണയുടെ ക്യാമ്പ് ഓഫീസ് സാധാരണക്കാരുടെ അഭയകേന്ദ്രം ആയിരിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ
Kollam , 21 ജൂണ് (H.S.) മന്ത്രി ബിന്ദു കൃഷ്ണയുടെ ക്യാമ്പ് ഓഫീസ് സാധാരണക്കാരുടെ അഭയകേന്ദ്രം ആയിരിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ ക്യാമ്പ് ഓഫീസ് സാധാരണക്കാരുടെ അഭയകേന്ദ്രമായിരിക്കുമെന്ന് എൻ.
ബിന്ദു കൃഷ്ണ


Kollam , 21 ജൂണ് (H.S.)

മന്ത്രി ബിന്ദു കൃഷ്ണയുടെ ക്യാമ്പ് ഓഫീസ് സാധാരണക്കാരുടെ അഭയകേന്ദ്രം ആയിരിക്കുമെന്ന്

എൻ.കെ പ്രേമചന്ദ്രൻ. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ ക്യാമ്പ് ഓഫീസ് സാധാരണക്കാരുടെ അഭയകേന്ദ്രമായിരിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മന്ത്രിയുടെ ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിന്നക്കട - ആശ്രാമം റോഡിൽ ദേശിംഗനാട് സ്കാനിംഗ് സെൻ്ററിന് പിറക് വശം ശാന്തി നഗറിൽ മന്ത്രിയുടെ വസതിക്ക് സമീപമാണ് ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 11.30ന് നടന്ന ചടങ്ങിൽ കൊല്ലം മേയർ എ.കെ ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. എംപി നാട മുറിച്ച തുടർന്ന് അതിഥികൾ ഭദ്രദീപം കൊളുത്തി. ഓഫീസ് ആരംഭിച്ചതോടെ ആളുകളുടെ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കണ്ടെത്താൻ സഹായകരം ആകുമെന്ന് എൻ .കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. നേതാക്കന്മാർ ചേർന്ന് മന്ത്രിക്ക് ആശംസകൾ നേർന്നു. രാഷ്ട്രീയ ഭേദമന്യേ ക്യാമ്പ് ഓഫീസിൽ ഏതൊരാൾക്കും കടന്ന് വന്ന് പരാതികളും ആവശ്യങ്ങളും അറിയിക്കാവുന്ന ഒരിടം ആയിരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ ഉദയാ സുകുമാരൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ആർഎസ്പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പി ജർമിയാസ്, സൂരജ് രവി, എൽ ശ്രീദേവി, അഡ്വ തേവള്ളി ആർ സുനിൽ, ബിന്ദു ജയൻ ഘടകകക്ഷി നേതാക്കളായ ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, കിളിക്കൊല്ലൂർ ശിവപ്രസാദ്, മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ ഫെബാ സുദർശനൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഡി ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, ഡിസിസി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, സന്തോഷ് തുപ്പശ്ശേരിൽ, ബി തൃദീപ്കുമാർ, രമണൻ, പ്രസാദ് നാണപ്പൻ, എസ് കൃഷ്ണകുമാർ, സേതുനാഥൻ പിള്ള, സിസിലി സ്റ്റീഫൻ ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.

മന്ത്രിയുടെ ക്യാമ്പ് ഓഫീസ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ മന്ത്രി ബിന്ദു കൃഷ്ണയും ക്യാമ്പ് ഓഫീസിൽ ഉണ്ടായിരിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News