ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമലയിൽ പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെൻ്ററിൽ താമസിച്ചു പഠിച്ചു വന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് വൃദ്ധസദനത്തിൻ്റെ അംഗീകാരം റദ്ദാക്കുമെന്ന് റിപ്പോര്ട്ട്.
Pathanamthitta , 21 ജൂണ് (H.S.) ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമലയിൽ പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെൻ്ററിൽ താമസിച്ചു പഠിച്ചു വന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് വൃദ്ധസദനത്തിൻ്റെ അംഗീകാരം റദ്ദാക്കുമെന്ന് റിപ്പോര്ട്ട്. അട
CHILD ABUSE AT NURSING HOME


Pathanamthitta , 21 ജൂണ് (H.S.)

ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമലയിൽ പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെൻ്ററിൽ താമസിച്ചു പഠിച്ചു വന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് വൃദ്ധസദനത്തിൻ്റെ അംഗീകാരം റദ്ദാക്കുമെന്ന് റിപ്പോര്ട്ട്. അടുത്ത മാസംവരെ പ്രവര്ത്തിക്കാന് അനുമതിയുണ്ടായിരുന്ന സ്ഥാപനം നടത്തുന്നതിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് സാമൂഹിക നീതി വകുപ്പിന് കണ്ടെത്തിയിട്ടുണ്ട്.

കേസില് പ്രതികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുക്കോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായിൽ വീട്ടിൽ ബെന്നി ബാബു (38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി ബിജോ ഭവനം വീട്ടിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബറിൽ മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിൻ്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് മൂന്ന് പ്രതികളെയും ഇലവുംതിട്ട പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ അനീഷ് കരിം, എസ് ഐ ഉണ്ണികൃഷ്ണൻ, എസ്സിപിഒമാരായ ധനൂപ്, ശ്രീരാജ് സിപിഒ മാരായ അജിത്ത്, വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

എലോഹിം ഗ്ലോബല് വർഷിപ്പ് സെൻ്ററിന് കീഴിലുള്ള വൃദ്ധ സദനത്തില് നടന്ന ക്രൂരതകൾ ഇവിടുത്തെ മുൻ ജീവനക്കാരി മാധ്യമങ്ങളോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുട്ടികള്ക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നല്കാറില്ലെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി.

മുറിക്കുള്ളില് പൂട്ടിയിട്ടാണ് കുട്ടികളെ മർദിച്ചിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല് കേസില് കുടുക്കുമെന്ന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായും മുൻ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മർദ്ദനമേറ്റ ഇവിടുത്തെ അന്തേവാസിയായ അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയില് ആദ്യം കട്ടപ്പന പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.

ഇതിനിടെ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാൻ സ്ഥാപന നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം വാർത്താ സമ്മേളനം വിളിച്ചെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തില് നടത്തിയ പരിശോധനയില് വിദ്യാർഥിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു. പൊലീസും ചൈല്ഡ് വെല്ഫെയർ കമ്മിറ്റിയും സംയുക്തമായി ഇവിടെ പരിശോധന നടത്തിയിരുന്നു. കുട്ടികളെ മർദിക്കുന്നത് നേരിൽ കണ്ട ഇവിടുത്തെ അന്തേവാസികള് സി.ഡബ്ല്യു.സി.ക്ക് രഹസ്യ മൊഴി നൽകിയിരുന്നു.

പ്രതിഷേധവുമായി ബിജെപി

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ പ്രതിഷേധിച്ച് സെൻ്ററിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. സ്ഥാപനത്തിൻ്റെ ഉടമയായ ബിനു പാസ്റ്ററിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഓമല്ലൂർ സെൻ്ററിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ഞാറാഴ്ച ആയതുകൊണ്ട് ആരാധനാലയത്തിൽ പ്രാർത്ഥനക്കായി എത്തിയവരും ഇവിടെ ഉണ്ട്.

തങ്ങളുടെ ആരാധനക്കുള്ള സ്വതന്ത്രം തടസപ്പെടുത്തരുതെന്നും അതിനുള്ള വഴി ഒരുക്കി തരണമെന്നുമാണ് പ്രാർത്ഥനക്ക് എത്തിയവർ പറയുന്നത്. അതേസമയം സ്ഥാപനത്തിൻ്റെ ഉമയായ ബിനു പാസ്റ്ററിനെതിരെ നടപടിയെടുക്കാത ഇവരെ ഇതിനകത്ത് ആരാധനക്കായി പ്രവേശിപ്പിക്കില്ലെന്നാണ് ബിജെപി പറയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News