ഡിജിറ്റൽ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകൾ - സിഎജിയുടെ ആഡിറ്റ് റിപ്പോർട്ട് പുറത്ത്.
Thiruvananthapuram,21 ജൂണ് (H.S.) ഡിജിറ്റൽ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകൾ - സിഎജിയുടെ ആഡിറ്റ് റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ സർവ്വകലാശാലയിൽ വ്യാപകമായ ക്രമക്കേടുകളും ധനദുർവിനിയോഗവും നടന്നതായി വ്യക്തമാക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ സിഎജ
ഡിജിറ്റൽ യൂണിവേഴ്സിറ്റി


Thiruvananthapuram,21 ജൂണ് (H.S.)

ഡിജിറ്റൽ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകൾ - സിഎജിയുടെ ആഡിറ്റ് റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ സർവ്വകലാശാലയിൽ വ്യാപകമായ ക്രമക്കേടുകളും ധനദുർവിനിയോഗവും നടന്നതായി വ്യക്തമാക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ

സിഎജി) അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. സർവ്വകലാശാലയിൽ വ്യാപകമായ ക്രമക്കേഴ് നടക്കുന്നതായി ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന, ഇപ്പോൾ KTU വിന്റെ വിസി യായഡോ: സിസ തോമസ് ഗവർണർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന്,സിഎ ജി യോട് ഓഡിറ്റ് നടത്താൻ ഗവർണർ നിർദ്ദേശം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഓഡിറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിലൂടെയാണ് ഗുരുതരമായ ക്രമക്കേടുകൾ ഇപ്പോൾ പുറത്തറിഞ്ഞത്.

സർവ്വകലാശാലയുടെ കൃത്യമായ ഭരണനടപടികൾ ലംഘിച്ചും സാമ്പത്തിക അപാകതകൾ വരുത്തിയും വലിയ തോതിലുള്ള ക്രമക്കേടുകളാണ് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. പൊതുപണം ചിലവഴിക്കുന്നതിൽ നിയമപരമായ സുതാര്യതയോ ഉത്തരവാദിത്തമോ പാലിച്ചിട്ടില്ലെന്നും പ്രധാനപ്പെട്ട ധനകാര്യ തീരുമാനങ്ങളിലെല്ലാം സർവ്വകലാശാലയുടെ ഭരണസമിതികളെ ഒഴിവാക്കിയാണ് നടപ്പാക്കിയതെ ന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടെണ്ടർ നടപടികളിലും പർച്ചേസ് നടപടികളും ഒഴിവാക്കാൻ നിയമങ്ങളിലും വലിയ തോതിലുള്ള അട്ടിമറിയാണ് ഡിജിറ്റൽ സർവ്വകലാശാലയിൽ ഉണ്ടായിട്ടുള്ളത്.

സുതാര്യമായ ടെണ്ടർ നടപടികൾ ഒഴിവാക്കാൻ വലിയ തുകയ്ക്കുള്ള ഓർഡറുകൾ പലതായി വിഭജിക്കുകയും, യാതൊരു ന്യായീകരണവുമില്ലാതെ നേരിട്ട് സാധനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. ജോലി പൂർത്തിയായെന്ന് ഉറപ്പുവരുത്തുകയോ കൃത്യമായ രേഖകൾ ഹാജരാക്കുകയോ ചെയ്യാതെയാണ് പലർക്കും വൻതുകകൾ നൽകിയിരിക്കുന്നത്. ചില കേസുകളിൽ യഥാർത്ഥ നിരക്കിനേക്കാൾ അമിതമായ തുക അനുവദിച്ചതായും കാണുന്നു. ഫണ്ട് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട വിനിയോഗ സർട്ടിഫിക്കറ്റുകളോ (Utilisation Certificates) മറ്റ് അനുബന്ധ സാമ്പത്തിക ഫയലുകളോ ഓഡിറ്റിന് ഹാജരാക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇന്റേണൽ കൺട്രോൾ സംവിധാനങ്ങളുടെ പൂർണ്ണമായ പരാജയമാണ് ഇത് കാണിക്കുന്നത്.

സർവ്വകലാശാലയിൽ കൺസൾട്ടന്റുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചതിൽ കൃത്യമായ മാനദണ്ഡങ്ങളോ മുൻകൂർ അനുമതിയോ വാങ്ങിയിട്ടില്ല. ഇവർ ചെയ്യേണ്ട ജോലികളെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ പോലുമില്ലാതെ പണം ചിലവഴിച്ചതിലൂടെ സർവ്വകലാശാലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്.

ഡിജിറ്റൽ സർവ്വകലാശാല ആരംഭിച്ച് അഞ്ചുവർഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ മറ്റ് സർവ്വകാലകളിലെപോലെ ഗവണ്മെന്റ്

ആഡിറ്റ് ഇവിടെ നടന്നിട്ടില്ല.

വമ്പിച്ച സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സിഎ ജി കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ വൈസ് ചാൻസലർ സജി ഗോപിനാഥിനെ

വിസി പദവിയിൽ നിന്നും മാറ്റിനിർത്തി ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News