കെ പി സി സി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ
Kottayam , 21 ജൂണ് (H.S.) കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണമെന്നാണ് രാജ്മോഹൻ ഉണ്ണി
രാജ്മോഹൻ ഉണ്ണിത്താൻ


Kottayam , 21 ജൂണ് (H.S.)

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു..

തൻ്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോള് ജാതി-സമുദായ സമവാക്യങ്ങള്ക്ക് മുൻഗണന നല്കുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് ഉണ്ണിത്താന്റെ നിലപാട്. ഗ്രൂപ്പ് താത്പര്യങ്ങള്ക്കും സമുദായ സമവാക്യങ്ങള്ക്കും അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എംപിമാരെയും എംഎല്എമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി ഓഫിസിന് മുന്നിലടക്കം വിവിധ ഇടങ്ങളില് ഫ്ലക്സ് ബോർഡുകള് പ്രത്യക്ഷപ്പെട്ടിരുന്നു. എംഎല്എമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ് ബോർഡുകളില് ഉണ്ടായിരുന്നത്. ഒരാൾക്ക് ഒരു സ്ഥാനം എന്നതാണ് ഫ്ലക്സ് ബോർഡുകൾ ചൂണ്ടിക്കാട്ടുന്നത്

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് ഫ്ലക്സ് ബോർഡുകൾ വിവിധ ജില്ലകളിൽ പ്രത്യക്ഷപ്പെട്ടു.ഒരാള്ക്ക് ഒരു പദവിയെന്ന ആവശ്യവുമായാണ് ഫ്ലക്സ് ബോർഡുകള് പ്രത്യക്ഷപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോണ്ഗ്രസ് പ്രവർത്തകരുടെ പേരില് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

എംപിമാരും എംഎല്എമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ബോർഡില് എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎല്എമാരെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനത്തിനായി കൊടിക്കുന്നില് സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പില് അടക്കം എംപിമാർ രാജ്മോഹൻ ആവശ്യമുന്നയിച്ചതായാണ് വിവരം.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനെയും പരിഗണിക്കുന്നുണ്ട്.. ആവശ്യം ഉന്നയിക്കാൻ കൊടുക്കുന്നിൽ സുരേഷ് ഹൈകമന്റുമായി കൂടിക്കാഴ്ച നടത്തി.. ബെന്നി ബഹനാൻ, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്..

സണ്ണി ജോസഫ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ആവശ്യങ്ങളുമായി നേതാക്കൾ രംഗത്തെത്തിയത്.. വിഷയത്തിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം അന്തിമ തീരുമാനമെടുക്കും.. അതിനുമുൻപ് സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News