പിഎം കിസാൻ 23-ാം ഗഡു വിതരണം ചെയ്തു; പശ്ചിമ ബംഗാളിലെ 45 ലക്ഷത്തിലധികം കർഷകർക്കായി 907 കോടി രൂപ കൈമാറി പ്രധാനമന്ത്രി
Kolkata, 21 ജൂണ് (H.S.) കൊൽക്കത്ത: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയുടെ കാത്തിരുന്ന 23-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കർഷകരുടെ ബാങ്ക
പിഎം കിസാൻ 23-ാം ഗഡു വിതരണം ചെയ്തു; പശ്ചിമ ബംഗാളിലെ 45 ലക്ഷത്തിലധികം കർഷകർക്കായി 907 കോടി രൂപ കൈമാറി പ്രധാനമന്ത്രി


Kolkata, 21 ജൂണ് (H.S.)

കൊൽക്കത്ത: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയുടെ കാത്തിരുന്ന 23-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറിയത്. കേന്ദ്ര കാർഷിക മന്ത്രാലയവും പശ്ചിമ ബംഗാൾ സർക്കാരും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

രാജ്യത്തുടനീളമുള്ള കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ ഗഡുവിന്റെ വിതരണം. പുതിയ ഗഡു പ്രകാരം പശ്ചിമ ബംഗാളിലെ മാത്രം 45.35 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കളായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 907.21 കോടിയിലധികം രൂപയാണ് നേരിട്ട് എത്തിയത്. 2019-ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ ബംഗാൾ സംസ്ഥാനത്തിന് മാത്രം പിഎം കിസാൻ പദ്ധതിയിലൂടെ 15,055 കോടിയിലധികം രൂപ ധനസഹായമായി ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ തലത്തിൽ, ഒരൊറ്റ ദിവസം കൊണ്ട് 9.44 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,880 കോടി രൂപയാണ് കേന്ദ്ര സർക്കാർ നേരിട്ട് നിക്ഷേപിച്ചത്.

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും പ്രഖ്യാപിച്ചു

ധനസഹായ വിതരണത്തോടൊപ്പം, ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും (PMFBY), പരിഷ്കരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും (RWBCIS) പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ വിളകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2026-27 സാമ്പത്തിക വർഷത്തിൽ ബംഗാളിലെ ഏകദേശം 30 ലക്ഷം ഹെക്ടർ കൃഷിഭൂമിയിലെ 1.10 കോടി കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏതാണ്ട് 28,140 കോടി രൂപ മൂല്യമുള്ള വിളകൾക്ക് സുരക്ഷ ലഭിക്കും. കർഷകർക്ക് പ്രീമിയം തുക ബാധ്യതയാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഏകദേശം 777 കോടി രൂപയുടെ പ്രീമിയം സബ്സിഡിയും അനുവദിച്ചിട്ടുണ്ട്.

ബംഗാളിൽ പുതിയൊരു ഉണർവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ നിലവിലെ മാറ്റങ്ങളെ പ്രശംസിച്ചു. പശ്ചിമ ബംഗാളിന്റെ അന്തരീക്ഷത്തിൽ ഇപ്പോൾ ഒരു പുതിയ ഉണർവ് പ്രകടമാണ്. ബംഗാൾ അതിന്റെ പഴയ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രമായതുപോലെ തോന്നുന്നു. ബംഗാളിന്റെ പഴയ പ്രതാപം വീണ്ടെടുക്കൽ ആരംഭിച്ചുകഴിഞ്ഞു. ഇന്നത്തെ ഈ ചടങ്ങും പുതിയ പദ്ധതികളുടെ തുടക്കവും ബംഗാൾ അതിന്റെ പുതിയ ഭാവി കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചു എന്നതിന്റെ തെളിവാണ്, പ്രധാനമന്ത്രി പറഞ്ഞു.

പിഎം കിസാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

കർഷകർക്ക് അവരുടെ 23-ാം ഗഡു അക്കൗണ്ടിൽ എത്തിയോ എന്ന് പരിശോധിക്കാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:

-

പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് (pmkisan.gov.in) സന്ദർശിക്കുക.

-

ഹോംപേജിലെ ‘Farmer's Corner’ എന്ന വിഭാഗത്തിന് താഴെയുള്ള ‘Know Your Status’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

-

നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും സ്ക്രീനിൽ കാണുന്ന സെക്യൂരിറ്റി കോഡും (Captcha) രേഖപ്പെടുത്തുക.

-

തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) പോർട്ടലിൽ നൽകുക.

-

ഇതോടെ നിങ്ങളുടെ 23-ാം ഗഡുവിന്റെ പണമിടപാട് വിവരങ്ങൾ സ്ക്രീനിൽ തെളിയും.

---------------

Hindusthan Samachar / Roshith K


Latest News