ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി വിൽപ്പന: സ്വിഗ്ഗി, സൊമാറ്റോ ഡെലിവറിക്കാർക്ക് കനത്ത താക്കീതുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Alapuzha, 21 ജൂണ് (H.S.) ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളുടെയും ഡെലിവറി ബോയ്സിന്റെയും മറവിൽ സംസ്ഥാനത്ത് വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന പരാതിയിൽ കടുത്ത നടപടി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രമുഖ ഓൺലൈൻ ഡെലിവറി ഏ
ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി വിൽപ്പന: സ്വിഗ്ഗി, സൊമാറ്റോ ഡെലിവറിക്കാർക്ക് കനത്ത താക്കീതുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


Alapuzha, 21 ജൂണ് (H.S.)

ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളുടെയും ഡെലിവറി ബോയ്സിന്റെയും മറവിൽ സംസ്ഥാനത്ത് വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന പരാതിയിൽ കടുത്ത നടപടി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രമുഖ ഓൺലൈൻ ഡെലിവറി ഏജൻസികളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ജീവനക്കാരുടെ വേഷമണിഞ്ഞ് ചിലർ നിയമവിരുദ്ധമായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) എന്ന തീവ്ര ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കുന്നത്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്താൽ എത്തിച്ചു നൽകുന്ന ഡെലിവറി ജീവനക്കാരെ സാധാരണയായി ആരും സംശയിക്കാറില്ല, പോലീസ് പരിശോധനയും കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് ചിലർ വലിയ തോതിൽ ലഹരിമരുന്ന് പലയിടങ്ങളിലും എത്തിച്ചു നൽകുന്നത്. ഇത്തരം മാഫിയകളോട് എനിക്ക് പറയാനുള്ളത്, ഈ പരിപാടി ഉടനടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ കടുത്ത നടപടികളിലേക്ക് കടക്കും, നിയമത്തിന് മുന്നിൽ കൊണ്ടുവരും. വെറുതെ പിടിക്കപ്പെടേണ്ട അവസ്ഥ ഉണ്ടാക്കരുത്, രമേശ് ചെന്നിത്തല വ്യക്തമാക്കി.

ആംബുലൻസുകളും നിരീക്ഷണത്തിൽ; ശുപാർശകൾ അനുവദിക്കില്ല

ഡെലിവറി ജീവനക്കാർക്ക് പുറമേ, രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും ലഹരി കടത്തിനായി ഉപയോഗിക്കുന്നതായി സർക്കാരിന് കൃത്യമായ വിവരവും പരാതിയും ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി. ജീവൻ രക്ഷിക്കാൻ പായുന്ന വാഹനങ്ങളാണെന്ന പരിഗണന നൽകി ആംബുലൻസുകളെ പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ ഈ പഴുത് ലഹരി മാഫിയകൾ ദുരുപയോഗം ചെയ്യുന്നതിനാൽ ഇനി മുതൽ സംശയസ്പദമായ സാഹചര്യത്തിൽ കാണുന്ന ആംബുലൻസുകൾ വഴിനീളെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

'ഓപ്പറേഷൻ തൂഫാൻ' ദൗത്യവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ഭരണപരമായ ശുപാർശകളും സമ്മർദ്ദങ്ങളും സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി. കുറ്റവാളികൾ എത്ര ഉന്നതരായാലും അവർക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള ഈ പോരാട്ടത്തിൽ ആർക്കും ഇളവുകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനങ്ങളും 'തൂഫാൻ വാരിയേഴ്സ്' ആകണം

സംസ്ഥാനത്ത് ലഹരി ശൃംഖലകളുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജനങ്ങളും പോലീസുമായി കൈകോർക്കേണ്ടതുണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ഒന്നടങ്കം 'തൂഫാൻ വാരിയേഴ്സ്' ആയി മാറി തങ്ങളുടെ പരിസരങ്ങളിലെ സംശയകരമായ സാഹചര്യങ്ങൾ പോലീസിനെ അറിയിക്കാൻ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News