Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ജൂണ് (H.S.)
കേരളത്തിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആകാംക്ഷയ്ക്ക് ഇന്ന് വിരാമമാവുകയാണ്. പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) ഇന്ന് ഔദ്യോഗികമായി കീം (KEAM) പരീക്ഷാഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് തങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഇനി വിരൽത്തുമ്പിലൂടെ അറിയാം.
എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കീം പരീക്ഷയിലെ മാർക്കും പ്ലസ് ടു പരീക്ഷയുടെ മാർക്കും 50:50 എന്ന അനുപാതത്തിൽ തുല്യമായി പരിഗണിച്ചാണ്. അതുകൊണ്ട് തന്നെ വലിയ ആകാംക്ഷയോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും ഈ ഫലത്തെ നോക്കിക്കാണുന്നത്.
ഈ വർഷം കീം പരീക്ഷ എഴുതിയത് ഏകദേശം 1 ലക്ഷത്തോളം വിദ്യാർഥികളാണ്. മുൻവർഷത്തെ അപേക്ഷിച്ച് (2025-ൽ 86,401 പേർ) പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ ഇത്തവണ മത്സരവും വളരെ കൂടുതലായിരിക്കും. കീം എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത മാർക്കും (300 മാർക്കിൽ), പ്ലസ് ടു ബോർഡ് പരീക്ഷയുടെ പി.സി.എം മാർക്കും (300 മാർക്കിൽ) ചേർത്ത് ആകെ 600 മാർക്കിലാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
വിദ്യാർഥികൾക്ക് വളരെ എളുപ്പത്തിൽ ഓൺലൈൻ വഴി ഫലം അറിയാൻ സാധിക്കും. അതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- : ആദ്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ
- cee.kerala.gov.in
- സന്ദർശിക്കുക.
- കാൻഡിഡേറ്റ് പോർട്ടൽ തുറക്കുക
- : ഹോം പേജിൽ കാണുന്ന
- 'KEAM Candidate Login'
- എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ നൽകുക
- : നിങ്ങളുടെ
- ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും
- കൃത്യമായി ടൈപ്പ് ചെയ്യുക. കൂടാതെ സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡും നൽകുക.
- ഫലം കാണുക
- : ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ പേജിലെ
- 'Result'
- അല്ലെങ്കിൽ
- 'Rank List'
- എന്ന മെനു ടാബിൽ ക്ലിക്ക് ചെയ്യുക.
- ഡൗൺലോഡ് ചെയ്യുക
- : നിങ്ങളുടെ സ്കോർകാർഡും റാങ്കും സ്ക്രീനിൽ തെളിയും. ഭാവിയിലെ അലോട്ട്മെൻ്റ് ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഫലം വരുന്ന സമയത്ത് വെബ്സൈറ്റിൽ കൂടുതൽ ആളുകൾ കയറുന്നത് കൊണ്ട് പേജ് ലോഡ് ആകാൻ താമസം നേരിട്ടേക്കാം. അങ്ങനെയുണ്ടായാൽ പരിഭ്രാന്തരാകാതെ അല്പസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക.
- ആപ്ലിക്കേഷൻ നമ്പറോ പാസ്വേഡോ മറന്നുപോയാൽ ലോഗിൻ പേജിലുള്ള 'Forgot Application Number' അല്ലെങ്കിൽ 'Forgot Password' ലിങ്കുകൾ വഴി അവ വീണ്ടെടുക്കാവുന്നതാണ്.
- കുറഞ്ഞ യോഗ്യതാ മാർക്ക്
ജനറൽ / ഒ.ബി.സി വിഭാഗങ്ങൾക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ നോർമലൈസ് ചെയ്ത മാർക്കിൽ 300-ൽ കുറഞ്ഞത് 10 മാർക്കെങ്കിലും നേടണം. എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെുടുത്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മാത്രം മതിയാകും (നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല).
സീറ്റ് നേടാൻ
- ടോപ്പ് ഗവൺമെൻ്റ് കോളജുകൾ (ഉദാഹരണത്തിന് CET, TKM): കമ്പ്യൂട്ടർ സയൻസ് (CSE), ഇലക്ട്രോണിക്സ് തുടങ്ങിയ മികച്ച ബ്രാഞ്ചുകൾ ലഭിക്കാൻ റാങ്ക് 4,000-ന് ഉള്ളിൽ ആയിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
-
- 1 മുതല് 5000 റാങ്കിനുള്ളില് പ്രമുഖ ഗവൺമെൻ്റ് കോളജുകളിൽ ടോപ്പ് ബ്രാഞ്ചുകളില് പ്രവേശനം ലഭിക്കും.
- 5,001 – 20,000 റാങ്ക് വരെ മുൻനിര ഗവൺമെൻ്റ് / എയ്ഡഡ് കോളജുകൾ. 20,00-50,000 വരെ എയ്ഡഡ് കോളജുകൾ, മികച്ച സെൽഫ് ഫിനാൻസിങ് കോളജുകൾ.
- 50,001- 60,000 സെൽഫ് ഫിനാൻസിങ് കോളേജുകൾ
- 60,000-ന് മുകളിൽമറ്റ് പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് കോളേജുകൾ സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര് കണക്കുകൂട്ടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR