Enter your Email Address to subscribe to our newsletters

Pathanamthitta, 23 ജൂണ്‍ (H.S.)
മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ 'അവന്‍', 'ഇവന്‍' എന്നൊക്കെ വിളിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍. ഏത് പാര്‍ട്ടിയായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അര്‍ഹമായ മര്യാദയും അന്തസ്സും നല്‍കണം. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണത്തിലാണ് ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വി.ഡി. സതീശന്‍ 25 വര്‍ഷത്തിലധികമായുള്ള സുഹൃത്താണ്. എന്നാല്‍, സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദ. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണെന്നും അദ്ദേഹത്തിന്റെ സമയം നല്‍കുന്നതില്‍ പരിമിതികള്‍ ഉണ്ടാകും. അത് നമ്മള്‍ മനസ്സിലാക്കണം. അല്ലാതെ അപമാനിക്കുക അല്ല ചെയ്യേണ്ടത്. മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ അന്തസ്സില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ 'അഡ്രസ്' കളയുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി. തന്റെ അഡ്രസ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്നതാണ്. 19 വയസില്‍ അഭിനയരംഗത്ത് എത്തി ലോകമറിയുന്ന കലാകാരനായി എന്നതാണ് മറ്റൊരു അഡ്രസ്. 25 വര്‍ഷമായി പൊതുരംഗത്ത് നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ്. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. മറ്റ് ആരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞവഴികളിലൂടെയോ ഉണ്ടായതല്ലെന്നും അത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S