റോബിന് ബസ് വീണ്ടും തടഞ്ഞതില് പ്രതികരണവുമായി ഉടമ ഗിരീഷ്.
Kottayam , 24 ജൂണ് (H.S.) റോബിന് ബസ് വീണ്ടും തടഞ്ഞതില് പ്രതികരണവുമായി ഉടമ ഗിരീഷ്. മോട്ടോര് വാഹന വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെര്മിറ്റില്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ല. നോട്ടിസ് നല്കിയില്ലെന്നും ഇതിന് പിന്നില് കൃത്യമായ
ROBIN BUS CONTROVERSY


Kottayam , 24 ജൂണ് (H.S.)

റോബിന് ബസ് വീണ്ടും തടഞ്ഞതില് പ്രതികരണവുമായി ഉടമ ഗിരീഷ്. മോട്ടോര് വാഹന വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെര്മിറ്റില്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ല. നോട്ടിസ് നല്കിയില്ലെന്നും ഇതിന് പിന്നില് കൃത്യമായ അജണ്ടയുണ്ടെന്നും ഗിരീഷ് ആരോപിച്ചു.

നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോയെന്നും ഗിരിഷ് ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് സര്വീസ് നടത്തുന്നത്. കോടതി ഉത്തരവ് എഴുതി തരികയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നൽകാൻ അല്ലേ സാധിക്കൂവെന്നും ചോദ്യം.

എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോൾ നാല് ബസുകളുണ്ട്. ഒരു ബസ് മാത്രമാണ് കോടതി ഉത്തരവ് പ്രകാരം സര്വീസ് നടത്തുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരിഷ് കുറ്റപ്പെടുത്തി.

ഫീസ് അടച്ചിട്ടില്ലെന്ന് ആര്ടിഒ: സംഭവത്തില് പ്രതികരണവുമായി ആര്ടിഒ ജയരാജന്. ഫീസ് അടയ്ക്കാത്ത കൊണ്ടാണ് പെർമിറ്റ് നൽകാത്തതെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ ഫീസ് അടച്ചിട്ടില്ലയെന്നും ഫീസ് അടച്ചാൽ മാത്രമാണ് പെർമിറ്റ് നൽകാനാവുകയെന്നും ആര്ടിഒ വിശദീകരിച്ചു. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആര്ടിഒ ജയരാജന് പറഞ്ഞു.

വിവാദങ്ങള് നേരത്തെയും: ഇന്നലെ രാത്രിയാണ് റോബിന് ബസ് മോട്ടോര് വാഹന വകുപ്പ് വീണ്ടും തടഞ്ഞത്. കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് ഓടുന്ന ബസാണ് കോട്ടയം ഈരാറ്റുപേട്ടയില് വച്ച് തടഞ്ഞത്. ബസിന് പെര്മിറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നേരത്തെ ഏറെ വിവാദങ്ങള്ക്ക് കാരണമായ ബസ് കൂടിയായിരുന്നു റോബിന് ബസ്. മുമ്പ് അന്തര് സംസ്ഥാന പെര്മിറ്റിന്റെ പേരില് മോട്ടോര് വകുപ്പും ഉടമയും തമ്മില് തര്ക്കങ്ങള് ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News