അണികളും നേതാക്കളും നിങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് സതീശന്; അതൊക്കെ വല്ലാത്ത പൂതിയെന്ന് പിണറായി; നിയമസഭയില് രൂക്ഷമായ വാക്പോര്
Thiruvanathapuram, 24 ജൂണ്‍ (H.S.) നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം പ്രതിപക്ഷം ഉന്നയിച്ചതിന് സിപിഎം നേതൃത്വത്തെ അണികള്‍ ചോദ്യം ചെയ
cm lop


Thiruvanathapuram, 24 ജൂണ്‍ (H.S.)

നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം പ്രതിപക്ഷം ഉന്നയിച്ചതിന് സിപിഎം നേതൃത്വത്തെ അണികള്‍ ചോദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രോഷാകുലനായി അതൊക്കെ വല്ലാത്തൊരു പൂതിയാണെന്നും തിരിച്ചടിച്ചു.

കോണ്‍ഗ്രസ് പിളരുമെന്ന ബിജെപി എംഎല്‍എ ബി.ബി.ഗോപകുമാര്‍ പറഞ്ഞതിനോട് ആദ്യം മൂന്ന് പേര്‍ മാത്രമുള്ള നിങ്ങള്‍ ഒരുമിച്ച് ഇരിക്കാന്‍ ശ്രമിക്കണമെന്ന് സതീശന്‍ മറുപടി നല്‍കി. പിന്നീടാണ് പ്രതിപക്ഷ നേതാവുമായി മുഖ്യമന്ത്രി കൊമ്പുകോര്‍ത്തത്. 'കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി തര്‍ക്കമാണ്, വലിയ പ്രശ്നമാണ് എന്നൊക്കെ എല്‍ഡിഎഫ് എംഎല്‍എമാര്‍ ഇവിടെ പറഞ്ഞു. നിങ്ങളുടെ പാര്‍ട്ടിയില്‍ എല്ലാം ശാന്തമണല്ലോ, എന്താണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്നത്. ഞാന്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല പാര്‍ട്ടിയില്‍. എന്നാലിപ്പോള്‍ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. നിങ്ങളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്' മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. 'അതൊക്കെ വല്ലാത്തൊരു പൂതിയാണ്. നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങള്‍ കൊത്തിക്കീറി നടക്കുകയായിരുന്നു. അതൊക്കെ നേരിട്ട് കൊണ്ട് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് പാടില്ല എന്ന് ഈ പാര്‍ട്ടിയില്‍ എവിടെയും ആലോചിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതുകേട്ട് ഇപ്പോള്‍ സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങള്‍ നില്‍ക്കേണ്ട' പിണറായി വിജയന്‍ പറഞ്ഞു.

സിപിഎമ്മില്‍ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സതീശന്‍ പ്രതികരിച്ചു. 'ഞങ്ങളാഗ്രഹിക്കുന്നതും അതാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും ഞങ്ങളുടെ പാര്‍ട്ടിയിലെ തര്‍ക്കത്തെ കുറിച്ചും നിങ്ങളുടെ എംഎല്‍എമാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ മിണ്ടിയില്ല. ചിരിച്ചുകൊണ്ടാണ് കേട്ട് കൊണ്ടിരുന്നത്. ഞങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ സംസാരിച്ചാല്‍ മറുപടി കിട്ടും അത്രയേ ഉള്ളൂ' എന്നും സതീശന്‍ പറഞ്ഞു.

'ഞാനിവിടെ പ്രതിപക്ഷ നേതാവായിട്ടാണ് ഇരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങള്‍ പറഞ്ഞാല്‍ മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്' പിണറായിയും പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News