വിഡി സതീശന് ക്ലിഫ് ഹൗസിലേക്ക്; നാളെ ഗൃഹപ്രവേശനം
Thiruvanathapuram, 24 ജൂണ്‍ (H.S.) ഒടുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിഡി സതീശന്‍ താമസം മാറുന്നു. നാളെ രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസമായിട്ടും പ്രതിപക്ഷ നേതാവ
Cliff House, Thiruvananthapuram


Thiruvanathapuram, 24 ജൂണ്‍ (H.S.)

ഒടുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിഡി സതീശന്‍ താമസം മാറുന്നു. നാളെ രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസമായിട്ടും പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു വിഡി സതീശന്‍ കഴിഞ്ഞിരുന്നത്. ഉദ്യോഗസ്ഥരും സന്ദര്‍ശകരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നത് ഇവിടെ ആയിരുന്നു.

ന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു കിട്ടാത്തതില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കന്റോണ്‍മെന്റ് ഹൗസ് ഒഴിയാത്തതിനാല്‍ പിണറായി വിജയന്‍ വാടകവീട്ടില്‍ തന്നെ തുടരുകയാണ്. താന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തില്‍ ഒഴിഞ്ഞുനല്‍കിയിട്ടും, തനിക്ക് ലഭിക്കേണ്ട കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് നല്‍കാന്‍ വിഡി സതീശന്‍ തയാറാകാത്തതിലുള്ള അതൃപ്തി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എകെജി സെന്ററില്‍ കാണുന്നതെന്നും മുഖ്യമന്ത്രി എപ്പോള്‍ ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞിരുന്നു.

അറ്റകുറഅറ പണികള്‍ നടക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്കുള്ള മാറ്റം വൈകിയത്. വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്നാണ് വി ഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. എന്നാലും അടിയന്തരമായി ചെയ്യേണ്ട ചില പണികള്‍ ക്ലിഫ് ഹൗസില്‍ ചെയ്തിരുന്നു.മുഖ്യമന്ത്രിയും ഭാര്യ ലക്ഷ്മിപ്രിയയും മകള്‍ ഉണ്ണിമായയും ക്ലിഫ് ഹൗസിലേക്ക് മാറുന്നത്.

വളരെ പഴക്കമുള്ള കന്റോണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷമേ പിണറായി വിജയന് ഇവിടേക്ക് മാറാന്‍ സാധിക്കുകയുള്ളൂ. കന്റോണ്‍മെന്റ് ഹൗസിന് 207 വര്‍ഷത്തെ പഴക്കമുണ്ട്. കൊളോണിയല്‍ മാതൃകയിലുള്ള പൈതൃക കെട്ടിടം 1819 ല്‍ ബ്രിട്ടീഷ് സൈനിക മേധാവിക്ക് താമസിക്കാനായി നിര്‍മിച്ചതാണ്. മൂന്നു കിടപ്പുമുറികള്‍ മാത്രമാണ് കെട്ടിടത്തിലുള്ളത്.

---------------

Hindusthan Samachar / Sreejith S


Latest News