വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി തീരുമാനം യുഡിഎഫ് എടുക്കും; വിവാദങ്ങള് ഒഴിവാക്കാന് മുഖ്യമന്ത്രി
Thiruvanathapuram, 24 ജൂണ്‍ (H.S.) വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് എന്ന ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം മുന്നണി യോഗത്തില്‍ ചര്‍ച്ച
cm vd


Thiruvanathapuram, 24 ജൂണ്‍ (H.S.)

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് എന്ന ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം മുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്യും. സഖ്യകക്ഷികളുമായി സംസാരിച്ച് ശേഷം തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ പറഞ്ഞ ടാക്‌സ് ആയിരിക്കും. വില്‍ക്കേണ്ടതില്ല എന്നാണ് യുഡിഎഫ് തീരുമാനമെങ്കില്‍ അതുമായി മുമ്പോട്ട് പോകില്ല. ഇക്കാര്യത്തില്‍ ഒരു പ്രത്യേക താലപ്പര്യവും സര്‍ക്കാരിനില്ല. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം ഒരു തീരുമാനം എടുക്കുകയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് നടപ്പിലാക്കുകയുമായിരുന്നു. ഇതില്‍ചര്‍ച്ചകള്‍ ആരംഭിച്ചത് എം.വി. ഗോവിന്ദന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ്. അദ്ദേഹമാണ് ബക്കാര്‍ഡിയുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. യുഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യ നയം രാഷ്ട്രീയ തീരുമാനമാണ്. യുഡിഎഫില്‍ എല്ലാവരുമായി ഞങ്ങള്‍ സംസാരിക്കും. ഞങ്ങള്‍ ഒരു ഡ്രാഫ്റ്റ് രൂപപ്പെടുത്തും. അത് എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News