പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ട് വെട്ടിക്കുറയ്ക്കൽ തടയാൻ നിയമനിർമ്മാണം പരിശോധിക്കും: മന്ത്രി കെ എ തുളസി
Kerala, 24 ജൂണ്‍ (H.S.) തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് നിയമസഭയിൽ മന്ത്രി കെ എ തുളസി വ്യക്തമാക്കി. വി. മുരളീധരൻ ഉന്
Thulasi


Kerala, 24 ജൂണ്‍ (H.S.)

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് നിയമസഭയിൽ മന്ത്രി കെ എ തുളസി വ്യക്തമാക്കി. വി. മുരളീധരൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

എസ്.സി എസ്.ടി വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക എന്നത് ഈ സർക്കാരിന്റെ നയമല്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ഈ വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി അധിക ഫണ്ട് അനുവദിക്കുകയാണ് ചെയ്തത്. സർക്കാരിന്റെ ലക്ഷ്യം എന്താണെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ എല്ലാ അംഗങ്ങൾക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭാവിയിൽ തുക വെട്ടിക്കുറയ്ക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനെക്കുറിച്ചുള്ള കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കാവുന്നതാണെന്ന് മന്ത്രി ഉറപ്പുനൽകി.

---------------

Hindusthan Samachar / Sreejith S


Latest News