ഹൈക്കോടതി വിധി പാലിച്ചു; ബിജെപി കൗണ്സിലര്മാര് അതിവേഗം സത്യപ്രതിജ്ഞ ചെയ്തു.
Thiruvanathapuram, 24 ജൂണ്‍ (H.S.) ഹൈക്കോടതി ഉത്തരവിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേര്‍ക്കും മേയര്‍ വി വി രാജേഷാണ് സത്യവാചകം ചൊല്ലി കൊടുത്തത്
tvpm corparation


Thiruvanathapuram, 24 ജൂണ്‍ (H.S.)

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേര്‍ക്കും മേയര്‍ വി വി രാജേഷാണ് സത്യവാചകം ചൊല്ലി കൊടുത്തത്. കോര്‍പ്പറഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധനകള്‍ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി.

ദേവിദേവന്മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാണെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് അസാധുവായത്. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആര്‍. സുഗതന്‍, കരമന അജിത്, ആര്‍്.സി.ബീന, പി.സരിത, ദീപ എസ്.നാര്‍് തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. 'ബലിദാനികള്‍് അമരന്മാര്‍്' എന്നു പറഞ്ഞാണ് വലിയവിള കൗണ്‌സിലര് വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. 20ല്‍ 19 കൗണ്‍സിലര്‍മാരും ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News