Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ജൂണ്‍ (H.S.)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സുപ്രധാനമായ ഒരു നേട്ടത്തിലേക്ക്. പ്രവര്‍ത്തനം തുടങ്ങിയ ശേഷം 1000-ാമത് വാണിജ്യ കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് വിഴിഞ്ഞം. മദര്‍ഷിപ്പ് എംഎസ്സി ലൂസിയാന ഇന്ന് വൈകിട്ട് ഏകദേശം 5 മണിയോടെ തുറമുഖത്ത് എത്തിച്ചേരും. ഒന്നര വര്‍ഷത്തിനിടെ 1000 കപ്പലുകള്‍ എത്തുന്ന ലോകത്തെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറിയെന്നു തുറമുഖം അധികൃതര്‍ അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഇതിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയാണ്.2024 ജൂലൈ 11ന് ആണ് ആദ്യ കപ്പല്‍ സാന്‍ഫെര്‍ണാണ്ടോ ഇവിടെ ബെര്‍ത്തില്‍ അടുത്തത്. ആദ്യ കപ്പലിന്റെ മൂറിങ് നടത്തിയ വിഴിഞ്ഞം നിവാസികളായ സാങ്കേതിക വിദഗ്ധരടങ്ങുന്ന വാട്ടര്‍ ലൈന്‍ ഷിപ്പിങ് ആന്‍സ് ലോജിസ്റ്റിക്‌സ് തന്നെയാവും ആയിരാമത്തെ കപ്പലിനെയും ബെര്‍ത്തില്‍ 'പിടിച്ചു കെട്ടുക'.
പൂര്‍ണ്ണമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 2024 ഡിസംബര്‍ 3-നാണ് ആരംഭിച്ചത്. ഒന്നര വര്‍ഷത്തിനിടെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത്, രാജ്യത്ത് ഈ നേട്ടം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ തുറമുഖമായി വിഴിഞ്ഞം മാറിയിരുന്നു. 2025 മേയില്‍ രാജ്യത്തിനു സമര്‍പ്പിച്ചു. 2025 ഓഗസ്റ്റില്‍ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടം കൈവരിച്ചു.
---------------
Hindusthan Samachar / Sreejith S