തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയു ആൻ്റണി രാജു കോടതിയിൽ അപ്പീൽ നൽകി.
Thiruvananthapuram , 25 ജൂണ് (H.S.) തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയു ആൻ്റണി രാജു കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് അപ്പീൽ നൽകിയത്. തുടർന്ന് കോടതി അപ്പീലിന്മേലുള്ള വാദം പരിഗണിക്കുന്നത് സെപ്റ്റംബർ 9 ലേക്ക് മാറ്റി. ജനുവരി 3
Evidence tampering case


Thiruvananthapuram , 25 ജൂണ് (H.S.)

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയു ആൻ്റണി രാജു കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് അപ്പീൽ നൽകിയത്. തുടർന്ന് കോടതി അപ്പീലിന്മേലുള്ള വാദം പരിഗണിക്കുന്നത് സെപ്റ്റംബർ 9 ലേക്ക് മാറ്റി. ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുൻ മന്ത്രിക്ക് 3 വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതിൽ സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ കേസുകൾ നിലനിൽക്കെ ആൻ്റണി രാജു തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള വിലക്ക് മാറ്റണമെന്നും ശിക്ഷ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് സമർപ്പിച്ച ഉപഹർജികൾ കോടതി തള്ളിയിരുന്നു. മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ല. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് നെടുമങ്ങാട് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.

ആൻ്റണി രാജുവിനെതിരെ നിലനിൽക്കുന്ന കേസ്

1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കേസിൻ്റെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് ആൻ്റണി രാജുവിനെതിരെയുള്ള കേസ്. സംഭവം നടക്കുന്ന സമയത്ത് പ്രതിയായ ഓസ്ട്രേലിയൻ പൗരൻ്റെ അഭിഭാഷകനായിരുന്നു ആൻ്റണി രാജു. കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കോടതി ജീവനക്കാരൻ്റെ സഹായത്തോടെ രഹസ്യമായി പുറത്തുകടത്തുകയും വെട്ടിചെറുതാക്കി തിരികെവച്ചുവെന്നുമാണ് പ്രോസിക്യൂഷൻ്റെ ആരോപണം.

രൂപമാറ്റം വരുത്തിയ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിയിച്ച് പ്രതിയെ അന്ന് വിചാരണ കോടതിയിൽ നിന്ന് വെറുതെ വിടാൻ അഭിഭാഷകനെക്കൊണ്ട് കഴിഞ്ഞു. പിന്നീട് നടന്ന പ്രത്യേക പൊലീസ് അന്വേഷണത്തിലാണ് തൊണ്ടിമുതലിൽ ഗുരുതരമായ കൃത്രിമത്വം നടന്നതായി കണ്ടെത്തിയത്. ഇതോടെയാണ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അപൂർവ്വമായ സംഭവത്തിനും വിവാദങ്ങൾക്കും തിരികൊളുത്തിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ നടത്താൻ പൊലീസിന് സാധിച്ചു. പിന്നീട് ആൻ്റണി രാജു തൊണ്ടിമുതൽ കേസിലെ രണ്ടാം പ്രതിയായി. ആൻ്റണിരാജുവിനും ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരെ നിലനിൽക്കുന്ന കേസ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News