സംസ്ഥാനത്തെ ആദ്യ ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം.
Kozhikode , 25 ജൂണ് (H.S.) സംസ്ഥാനത്തെ ആദ്യ ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ മുപ
FLOWTRIEVER SURGERY


Kozhikode , 25 ജൂണ് (H.S.)

സംസ്ഥാനത്തെ ആദ്യ ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച വയനാട് സ്വദേശിയായ മുപ്പത്തി ഒന്നുകാരനാണ് നൂതന ചികിത്സാ രീതിയായ ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി സാങ്കേതികവിദ്യയിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിയത്.

കാലിനേറ്റ പരിക്കിനെത്തുടർന്ന് നേരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയെ കടുത്ത ശ്വാസംമുട്ടൽ, രക്തസമ്മർദ്ദക്കുറവ് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചത്. സിടി സ്കാനിലെ റിപ്പോർട്ടിൽ ശസ്ത്രക്രിയ നടന്ന കാല് മുതൽ ശ്വാസകോശത്തിലെ പ്രധാന ധമനികളിൽ വരെ നിരവധി രക്തക്കട്ടകൾ രൂപപ്പെട്ടതായി കണ്ടെത്തി. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്ന ഈ അവസ്ഥ രോഗിയുടെ ജീവന് തന്നെ ഭീഷണിയായിരുന്നു.

'ഹൃദയത്തിൻ്റെ വലത് ഭാഗത്തെ ബാധിക്കുന്ന ഒരു രോഗമായിരുന്നു പൾമണറി എംബോളിസം. കെടപ്പിലാകുന്ന രോഗികള്ക്കോ ദൂരയാത്ര ചെയ്യുന്ന ആള്ക്കാർക്കോ കാലിൻ്റെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്. അത് മുകളിലേക്ക് കയറി ഹൃദയത്തിൻ്റെ വലത് ഭാഗത്ത് രക്തം കട്ടപിടിക്കുകയും ഇത് ശ്വാസ കോശത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഡോക്ടർമാർക്ക് തന്നെ പെട്ടെന്ന കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണിത്'' കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ സൽമാൻ സലാവുദ്ദീൻ വ്യക്തമാക്കി.

മരുന്നുകളോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനാലും ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായതിനെ തുടർന്ന് അത്യാധുനിക ചികിത്സാ മാർഗമായ ഈ രീതി തെരഞ്ഞെടുക്കുകയായിരുന്നു. ഇൻ്റർവെൻഷനൽ കാർഡിയോളജി വിഭാഗം മേധാവി ഡോ സൽമാൻ സലാഹുദ്ദീൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അതിസങ്കീർണമായ ഈ ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കിയത്.

വലിയ ശസ്ത്രക്രിയകൾ കൂടാതെ ശ്വാസകോശത്തിലെ രക്തക്കട്ടകൾ നേരിട്ട് വലിച്ചെടുത്ത് നീക്കം ചെയ്യുന്ന അത്യാധുനിക സംവിധാനമാണ് ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി. രോഗിയുടെ തുടയിലെ പ്രധാന ഞരമ്പിലൂടെ കടത്തിവിടുന്ന പ്രത്യേക കത്തീറ്റർ (ചെറിയ കുഴൽ) ഹൃദയം വഴി ശ്വാസകോശത്തിലെ ധമനികളിലെത്തിചക്കുന്നതാണ് ചികിത്സ മാർഗം. റേഡിയോ ഫ്രീക്വൻസി അല്ലെങ്കിൽ കത്തീറ്റർ ഗൈഡൻസ് വഴി വലിയ രക്തക്കട്ടകളെപ്പോലും സുരക്ഷിതമായി ഈ സംവിധാനത്തിലൂടെ വലിച്ചെടുക്കാൻ സാധിക്കും.

അതിനാൽ വലിയ രക്തസ്രാവത്തിനുള്ള സാധ്യത ഒഴിവാക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രധാന സവിശേഷത. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നത്.സങ്കീർണമായ ഓപ്പൺ സർജറികളോ പാർശ്വഫലങ്ങളോ ഇല്ലാതെ അതിവേഗം രോഗിയെ സാധാരണ നിലയിലേക്ക് എത്തിക്കാൻ ഈ അത്യാധുനിക ചികിത്സാരീതിയിലൂടെ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. സൽമാൻ സലാഹുദ്ദീൻ അറിയിച്ചു.

കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സുദീപ് കോശി, ഡോ. സന്ദീപ് മോഹനൻ,ഡോ. ജയേഷ് ഭാസ്കരൻ, ഡോ. ബിജോയ് കരുണാകരൻ എന്നിവരും അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ വിദഗ്ധരും ജീവൻരക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News