കേന്ദ്രസർക്കാർ ഏകപക്ഷീയമായി എഫ്സിആർഎ ചട്ടം ഭേദഗതി ചെയ്തത് ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram , 25 ജൂണ് (H.S.) കേന്ദ്രസർക്കാർ ഏകപക്ഷീയമായി എഫ്സിആർഎ ചട്ടം ഭേദഗതി ചെയ്തത് ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. എഫ്സിആർഎയിൽ ഒന്നും മറച്ചുവയക്കാനില്ലെന്നും ചട്ടഭേദഗതിക്കു മുൻ
MALANKARA ORTHODOX CHURCH


Thiruvananthapuram , 25 ജൂണ് (H.S.)

കേന്ദ്രസർക്കാർ ഏകപക്ഷീയമായി എഫ്സിആർഎ ചട്ടം ഭേദഗതി ചെയ്തത് ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. എഫ്സിആർഎയിൽ ഒന്നും മറച്ചുവയക്കാനില്ലെന്നും ചട്ടഭേദഗതിക്കു മുൻപ് കൂടിയാലോചനകൾ നടത്താമായിരുന്നെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കേന്ദ്രനടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷവേട്ട ശക്തമാക്കുന്നതിൻ്റെ ഭാഗമാണോ എഫ്സിആർഎ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ടം ഭേദഗതി. സംഘപരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം നിരോധിക്കാനാകും. ചട്ടഭേദഗതിയിൽ നിന്നും അടിയന്തരമായി പിൻമാറാൻ കേന്ദ്ര സർക്കാർ തയാറാകണം. വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണമെന്നും വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എഫ്സിആർഎയിൽ ഒന്നും മറച്ചുവക്കാനില്ലെന്നും സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. എഫ്സിആർഎ അക്കൗണ്ട് ഉടമകളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്.

ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സർക്കാരുകളെ വിമർശിച്ചാൽ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നൽകുകയാണോയെന്ന് സംശയിക്കാം. സാങ്കേതിക പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തിൽ പ്രകടമാണ്. ഇത്തരം സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ്. എഫ്സിആർഎ വിഷയത്തിൽ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും മാധ്യമവിഭാഗം പ്രസിഡൻ്റ് ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News