ശാസ്താംകോട്ട പഞ്ചായത്തിൽ 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി.
Kollam , 25 ജൂണ് (H.S.) ശാസ്താംകോട്ട പഞ്ചായത്തിൽ 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ ആയത് ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറി. പഞ്ചായത്ത് ഭരിക്കുന്നത് ഇ
SASTHAMCOTTA PANCHAYAT MONEY FRAUD


Kollam , 25 ജൂണ് (H.S.)

ശാസ്താംകോട്ട പഞ്ചായത്തിൽ 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ ആയത് ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറി. പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണി ആണ്. അത് കൊണ്ട് തന്നെ സാമ്പത്തിക തട്ടിപ്പിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്.

ശാസ്താംകോട്ട പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ എബിൻ.കെ ഷിബുവാണ് പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന ഈ ഗ്രാം പി എഫ് എം എസ് പോർട്ടൽ വഴിയാണ് സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നത്. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

ശാസ്താംകോട്ട പഞ്ചായത്തിൽ കഴിഞ്ഞ ആറു വർഷമായി പ്രോജക്ട് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന എബിൻ കേന്ദ്രസർക്കാർ നൽകുന്ന സി എഫ് സി ഗ്രാൻഡ് തുകയും അവാർഡ് തുകകളുമാണ് അപഹരിച്ചത്. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ ഡിജിറ്റൽ സിഗ്നേച്ചർ ദുരുപയോഗം ചെയ്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയതോടെ എബിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അപഹരിച്ച പണം പ്രതി തന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ മുൻ ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും പലർക്കും ഈ തിരിമറിയെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു എന്നാണ് ആരോപണം. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് രാജി വെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ആറ് വർഷമായി എബിൻ ശാസ്താംകോട്ട പഞ്ചായത്തിൽ ജോലി ചെയ്തു വരികയാണ്. ഡിവൈഎഫ്ഐ കുന്നത്തൂർ മേഖലാ സെക്രട്ടറിയാണ് എബിൻ. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും പ്രതിപക്ഷം പറയുന്നു. തട്ടിപ്പിൽ മറ്റുള്ളവർക്ക് കൂടി പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News