പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നു കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്
Kottayam , 25 ജൂണ് (H.S.) പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നു കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്യുകയും അവയുടെ ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. എ
toddy shop sealed


Kottayam , 25 ജൂണ് (H.S.)

പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നു കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്യുകയും അവയുടെ ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.

എക്സൈസ് ഏറ്റുമാനൂർ റേഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. എറ്റുമാനൂർ റേഞ്ചിലെ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി.എ സ് 56-ാം നമ്പർ പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലും നടപടി സ്വീകരിച്ചത്.

ഏഴ് ഷാപ്പുകളിൽ നിന്നായി കള്ളിന്റെ സാമ്പിളു കൾ ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതി നൽകില്ലെന്ന് അധികൃതർ അറിയിച്ചു. ലൈസൻസികൾക്ക് കാരണം കാണിക്കാൻ പത്ത് ദിവസത്തെ സമയം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

ഒളിവിൽ കഴിയുന്ന കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് .

തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ യുവാക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി ഉയര്ന്നിട്ടുണ്ട്. ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കൾക്കു കൂടിയാണ് ഭക്ഷ്യ വിഷബാധ, മണർകാട്, അയ്മനം, വടവാതൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മണർകാട് പാലയ്ക്കാട്ട് ജിൻസ് (35), സഹോദരൻ ജിതിൻ (31), അയ്മനം പാവനമാലി അഖിൽ (30) എന്നിവരും വടവാതൂർ സ്വദേശികളായ രണ്ടുപേരുമാണ് ചികിത്സതേടിയത്. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News