ഒഴിവുകൾ മറച്ചുവെക്കരുത്; കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം: ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മന്ത്രി ഷിബു ബേബിജോൺ
Thiruvanathapuram, 25 ജൂണ്‍ (H.S.) തിരുവനന്തപുരം: തന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ സ്ഥിരം തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകൾ ഒരു കാരണവശാലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വൈകരുതെന്ന് മന്ത്രി ഷിബു ബേബിജോൺ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. സർക്കാർ
Shibu baby John


Thiruvanathapuram, 25 ജൂണ്‍ (H.S.)

തിരുവനന്തപുരം: തന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ സ്ഥിരം തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകൾ ഒരു കാരണവശാലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വൈകരുതെന്ന് മന്ത്രി ഷിബു ബേബിജോൺ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ നിരവധി ചെറുപ്പക്കാരാണ് കഠിനാധ്വാനം ചെയ്ത് പുറത്ത് കാത്തിരിക്കുന്നത്. അവരുടെ കർമ്മ ശേഷി കൂടി വകുപ്പിന് വിനിയോഗിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് വരുന്ന ഈ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ വീഴ്ചകളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അത്തരം നടപടികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പുകളിലെ ഒഴിവുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടക്കണം. ഓരോ മാസത്തെയും ഒഴിവുകൾ കൃത്യമായ സമയപരിധിക്കുള്ളിൽ തന്നെ പി.എസ്.സിക്ക് കൈമാറേണ്ടതുണ്ട്. ഇതിൽ എന്തെങ്കിലും തരത്തിലുള്ള കാലതാമസമോ വീഴ്ചയോ വരുത്തുന്ന ഉദ്യോഗസ്ഥരെ വിട്ടുവീഴ്ചയില്ലാത്ത കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വനവകുപ്പിനെ ആധുനികവൽക്കരിക്കുമെന്നും കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മന്ത്രി കഴിഞ്ഞദിവസം നിയമസഭയിലും പറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News