വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ്: രൂക്ഷവിമര്ശനവുമായി വി.എം സുധീരന്
Thiruvanathapuram, 25 ജൂണ്‍ (H.S.) തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ച
vm sudheeran


Thiruvanathapuram, 25 ജൂണ്‍ (H.S.)

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ച നിലപാടിനെയാണ് മുതിര്‍ന്ന നേതാവ് വിമര്‍ശിച്ചിരിക്കുന്നത്. വിഷയം നിയമസഭയില്‍ എത്തുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിലും യുഡിഎഫിലും വിശദമായ ചര്‍ച്ച നടത്തേണ്ടിയിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു.

വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നയത്തെക്കുറിച്ച് യുഡിഎഫ് ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്ന് സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനുപകരം പാര്‍ട്ടിയിലും മുന്നണിയിലും ആലോചിച്ച ശേഷം നിയമസഭയില്‍ തന്നെ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാമായിരുന്നുവെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.

മുന്നണിയിലും പാര്‍ട്ടിയിലും നേരത്തെ ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളും ആശങ്കകളും ഒഴിവാക്കാനാകുമായിരുന്നു. മദ്യത്തിന്റെ ഉപയോഗവും വ്യാപനവും കുറയ്ക്കുകയും ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയുമാണ് യുഡിഎഫിന്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ ലഹരിവസ്തുക്കളുടെ വ്യാപനം സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, നിലവിലെ സര്‍ക്കാര്‍ മദ്യവ്യാപനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. മദ്യവിരുദ്ധ സംഘടനകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ നയം രൂപീകരിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിന്റെ ഭാഗമായുള്ള ഫിനാന്‍സ് ബില്ലില്‍ നിന്ന് നികുതിയിളവ് സംബന്ധിച്ച നിര്‍ദേശം പിന്‍വലിക്കുകയാണ് ഏറ്റവും ഉചിതമെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വിശ്വാസ്യതയെ ബാധിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ സുതാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലഹരിമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പോലീസും ആഭ്യന്തര വകുപ്പും നടത്തുന്ന ഇടപെടലുകളെ സുധീരന്‍ അഭിനന്ദിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് നിയന്ത്രണത്തിനായി ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News