കേന്ദ്രം റേഷന് വിഹിതം കുറയ്ക്കരുത്: ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്
Thiruvanathapuram, 25 ജൂണ്‍ (H.S.) തിരുവനന്തപുരം: അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന ഭക്ഷ്യസുരക്ഷാ നിയമഭേദഗതിയില്‍ റേഷന്‍ വിഹിതം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് വകുപ
Ration card mastering


Thiruvanathapuram, 25 ജൂണ്‍ (H.S.)

തിരുവനന്തപുരം: അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന ഭക്ഷ്യസുരക്ഷാ നിയമഭേദഗതിയില്‍ റേഷന്‍ വിഹിതം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

അന്ത്യോദയ ഗുണഭോക്താക്കള്‍ (മഞ്ഞ കാര്‍ഡ്) കേരളത്തില്‍ 18,33,360 ലക്ഷമാണ്. 5,94,448 കുടുംബങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാല്‍ നിലവിലുള്ള രീതി തുടരണം. അഞ്ചില്‍ താഴെ അംഗങ്ങളുള്ള കുടുംബത്തിനുള്ള സൗജന്യ ഭക്ഷ്യധാന്യം കുറയുന്നതു കേരളം പോലെ അണുകുടുംബങ്ങളേറെയുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷമാണ്. നിയമഭേദഗതി നടപ്പായാല്‍, രണ്ടുപേരുള്ള കുടുംബത്തിനു 35 കിലോ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഭാവിയില്‍ 14 കിലോ മാത്രമേ ലഭിക്കൂ. കുടുംബത്തില്‍ അഞ്ചുപേരില്‍ കൂടുതലുണ്ടെങ്കിലും പരമാവധി 35 കിലോ മാത്രം. എഎവൈ വിഭാഗത്തിനു പരിഗണന നല്‍കണമെന്ന നിലപാടാണു കേരളം 2013 ലും സ്വീകരിച്ചത്. അതേ നിലപാടുതന്നെയാണ് ഇപ്പോഴും. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനു വിഹിതം കുറയുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്രത്തിന്‍െ്‌റ കത്ത് ലഭിച്ചാല്‍, ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ച കരട് ബില്ലിന്മേല്‍ ജൂലൈ 13 വരെയാണു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News